Select Your Language

Notifications

webdunia
webdunia
webdunia
webdunia

എത്ര കളിച്ചാലും അംഗീകാരമില്ല, മുംബൈ ടീമിനൊപ്പം ഇനി കളിക്കാനില്ല, എൻഒസി ആവശ്യപ്പെട്ട് പൃഥ്വി ഷാ

Prithvi Shaw

അഭിറാം മനോഹർ

, തിങ്കള്‍, 23 ജൂണ്‍ 2025 (18:37 IST)
2025-26 ആഭ്യന്തര ക്രിക്കറ്റ് സീസണിന് മുന്നൊടിയായി രഞ്ജി ട്രോഫി ടീം മാറാനായി മുംബൈ ക്രിക്കറ്റ് അസോസിയേഷനെ സമീപിച്ച് പൃഥ്വി ഷാ. കഴിഞ്ഞ സീസണുകളിലെല്ലാം മുംബൈ ടീമിന്റെ ഭാഗമായിരുന്ന താരത്തെ കഴിഞ്ഞ സീസണില്‍ അച്ചടക്കമില്ലായ്മയെ മുന്‍നിര്‍ത്തി മുംബൈ ടീമില്‍ നിന്നും ഒഴിവാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ ആഭ്യന്തര സീസണിന് മുന്നോടിയായി ടീം വിടാനായി പൃഥ്വി ഷാ എന്‍ഒസി ആവശ്യപ്പെട്ടത്.
 
 മുംബൈ ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ തന്നെ വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. മികച്ച ആഭ്യന്തര റെക്കോര്‍ഡുണ്ടായിട്ടും ഫിറ്റ്‌നസും അച്ചടക്ക ലംഘനവും കാരണമാണ് പൃഥ്വി ഷായെ മുംബൈ ടീമില്‍ നിന്നും ഒഴിവാക്കിയത്. 65 ഇന്നിങ്ങ്‌സുകളില്‍ നിന്നും 55.7 ശരാശരിയില്‍ 3399 റണ്‍സാണ് ആഭ്യന്തരക്രിക്കറ്റില്‍ പൃഥ്വി ഷായ്ക്കുള്ളത്. സയിദ് മുഷ്താഖ് അലി ട്രോഫിയിലടക്കം മികച്ച പ്രകടനം നടത്തിയെങ്കിലും വിജയ് ഹസാരെ ട്രോഫിക്കുള്ള ടീമില്‍ ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്നാണ് പൃഥ്വി ഷായുടെ തീരുമാനം.  2018ല്‍ ഇന്ത്യയ്ക്കായി ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച താരം 5 ടെസ്റ്റ് മത്സരങ്ങള്‍ ഇന്ത്യയ്ക്കായി കളിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ മികച്ച റെക്കോര്‍ഡുണ്ടായിട്ടും കഴിഞ്ഞ സീസണില്‍ പൃഥ്വി ഷായെ ഒരു ടീമും സ്വന്തമാക്കിയിരുന്നില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ