Webdunia - Bharat's app for daily news and videos

Install App

മെല്‍‌ബണില്‍ കോഹ്‌ലിയുടെ അട്ടഹാസം; ബുമ്രയുടെ തീ പന്തുകള്‍ക്ക് മുമ്പില്‍ ഓസീസ് മുന്‍നിര തകര്‍ന്നടിഞ്ഞു

മെല്‍‌ബണില്‍ കോഹ്‌ലിയുടെ അട്ടഹാസം; ബുമ്രയുടെ തീ പന്തുകള്‍ക്ക് മുമ്പില്‍ ഓസീസ് മുന്‍നിര തകര്‍ന്നടിഞ്ഞു

Webdunia
വെള്ളി, 28 ഡിസം‌ബര്‍ 2018 (08:05 IST)
മെല്‍‌ബണ്‍ ടെസ്‌റ്റില്‍ ഓസ്‌ട്രേലിയ തകര്‍ച്ച നേരിടുന്നു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 40 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 97 റണ്‍സെന്ന നിലയിലാണ് ആതിഥേയര്‍.

ഓപ്പണര്‍മാരായ മാര്‍കസ് ഹാരിസ് (22), ആരോണ്‍ ഫിഞ്ച് (8), ഉസ്മാന്‍ ഖവാജ (21), ഷോണ്‍ മാര്‍ഷ് (19), ട്രാവിസ് ഹെഡ് (20) എന്നിവരുടെ വിലപ്പെട്ട വിക്കറ്റുകളാണ് നഷ്‌ടമായത്.

ജസ്‌പ്രിത് ബുമ്ര മൂന്ന് വിക്കറ്റുമായി കളം നിറഞ്ഞപ്പോള്‍ ഇഷാന്ത് ശര്‍മ്മയും രവീന്ദ്ര ജഡേജയും ഓരോ വിക്കറ്റ് നേടി.

സ്‌കോര്‍ 24ല്‍ എത്തിനില്‍ക്കെ ഫിഞ്ചിനെ നഷ്ടമായി. ഇഷാന്തിനെ ലെഗ് സൈഡില്‍ ഫ്‌ളിക്ക് ചെയ്യാനുള്ള ശ്രമം ഷോര്‍ട്ട് മിഡ് വിക്കറ്റില്‍ മായങ്ക് അഗര്‍വാളിന്റെ കൈകളിലെത്തിച്ചു. 12 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഹാരിസും മടങ്ങി. ബുമ്രയെ ഹുക്ക് ചെയ്ത ഹാരിസ് ബൗണ്ടറി ലൈനില്‍ ഇഷാന്തിന് ക്യാച്ച് നല്‍കുകയായിരുന്നു. പിന്നാലെ ഖവാജ ജഡേജയ്ക്ക് വിക്കറ്റ് നല്‍കി. ബുംറയുടെ ഒരു സ്ലോവറില്‍ മാര്‍ഷ് വിക്കറ്റിന് മുന്നില്‍ കുടുങ്ങി. ബുമ്രയുടെ അതിമനോഹരമായ പന്തില്‍ കുറ്റി തെറിച്ചായിരുന്നു ഹെഡിന്റെ മടക്കം.

നേരത്തെ, ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ് ഏഴിന് 443ന് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. ചേതേശ്വര്‍ പൂജാര (106), വിരാട് കോലി (82), മായങ്ക് അഗര്‍വാള്‍ (76), രോഹിത് ശര്‍മ (63*) എന്നിവരുടെ ഇന്നിങ്സാണ് ഇന്ത്യക്ക് തുണയായത്.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

Royal Challengers Bengaluru: ആര്‍സിബിയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് മേല്‍ കാര്‍മേഘം ! ചിന്നസ്വാമിയില്‍ മഴയ്ക്ക് സാധ്യത

ടീം തോറ്റു, പക്ഷേ ഓറഞ്ച് ക്യാപ്പിനുള്ള പോരാട്ടത്തിൽ നേട്ടമുണ്ടാക്കി പരാഗും സഞ്ജുവും, രണ്ടുപേർക്കും ആദ്യ 500+ സീസൺ

ഇതിഹാസതാരം സുനിൽ ഛേത്രി കളമൊഴിയുന്നു, അവസാനമത്സരം കുവൈത്തിനെതിരെ

Royal Challengers Bengaluru: മൊത്തം '18' ന്റെ കളി ! 18-ാം നമ്പര്‍ ജേഴ്‌സിയിട്ടവന്‍ കനിയണം; പ്ലേ ഓഫില്‍ കയറുമോ ആര്‍സിബി?

Sunil Chhetri: ഇന്ത്യയുടെ മെസിയും റൊണാള്‍ഡോയുമായ മനുഷ്യന്‍; ഇതിഹാസ ഫുട്‌ബോളര്‍ സുനില്‍ ഛേത്രി വിരമിക്കുന്നു !

അടുത്ത ലേഖനം
Show comments