Select Your Language

Notifications

webdunia
webdunia
webdunia
webdunia

മൂന്നാം ദിവസം എന്ത് സംഭവിക്കും ?; ഇന്ത്യക്കും ഓസ്‌ട്രേലിയയ്‌ക്ക് നിര്‍ണായകം

മൂന്നാം ദിവസം എന്ത് സംഭവിക്കും ?; ഇന്ത്യക്കും ഓസ്‌ട്രേലിയയ്‌ക്ക് നിര്‍ണായകം

India vs Australia
, വ്യാഴം, 27 ഡിസം‌ബര്‍ 2018 (16:10 IST)
ബോക്‍സിംഗ് ഡേ ടെസ്‌റ്റിന്റെ ആദ്യ രണ്ട് ദിവസവും ഇന്ത്യക്ക് അനുകൂലം. മെല്ലപ്പോക്ക് റണ്ണൊഴുക്ക് തടഞ്ഞുവെങ്കിലും ഒന്നാം ഇന്നിംഗ്‌സില്‍ 443 എന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്താന്‍ വിരാട് കോഹ്‌ലിക്കും സാധിച്ചു. ഇതോടെ സമ്മര്‍ദ്ദം ഓസ്‌ട്രേലിയന്‍ ക്യാമ്പിലേക്ക് കൂറുമാറി.

മെല്‍‌ബണില്‍ മൂന്നാം ദിവസം ഓസ്‌ട്രേലിയ്‌ക്ക് നിര്‍ണായകമാണ്. ആദ്യ സെഷനില്‍ വിക്കറ്റ് നഷ്‌ടപ്പെടാതെ എത്രനേരം പിടിച്ചു നില്‍ക്കാന്‍ കഴിയുമെന്നത് നിര്‍ണായകമാണ്. വലിയ ടോട്ടല്‍ പിന്തുടരേണ്ട സമ്മര്‍ദ്ദവും ആതിഥേയര്‍ക്കുണ്ട്. വിക്കറ്റ് കൊഴിഞ്ഞാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാകും.

ബാറ്റിംഗിനെ തുണയ്‌ക്കുമെന്ന് തോന്നിപ്പിക്കുന്ന പിച്ചില്‍ ഇന്ത്യ ബോളര്‍മാര്‍ എങ്ങനെ പന്തെറിയുമെന്നത് നിര്‍ണായകമാണ്. ജസ്‌പ്രിത് ബുമ്രയുടെ ഓവറുകളാണ് കോഹ്‌ലിക്ക് പ്രതീക്ഷ നല്‍കുന്നത്. അതേസമയം പിച്ചില്‍ നിന്നും സ്‌പിന്നിന് കൂടുതല്‍ പിന്തുണ ലഭിക്കുന്നില്ല. നഥേന്‍ ലിയോണിന്റെ ഓവറുകള്‍ അതിനു ഉദ്ദാഹരണമാണ്.

മിച്ചല്‍ സ്‌റ്റാര്‍ക്കിനും പാറ്റ് കമ്മിന്‍‌സിനും പിച്ചില്‍ നിന്നും പേസും ബൌണ്‍സും ലഭിച്ചത് മുഹമ്മദ് ഷാമിക്കും ഇഷാന്ത് ശര്‍മ്മയ്‌ക്കും നേട്ടമാകും. അശ്വിന്റെ അഭാവത്തില്‍ ആ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ട രവീന്ദ്ര ജഡേജയുടെ ഫോമും മത്സരത്തിന്റെ ഗതി നിര്‍ണയിക്കും.

മെല്‍‌ബണില്‍ ബാറ്റ്‌സ്‌മാന്മാര്‍ക്ക് പിന്തുണ ലഭിക്കുന്നതിനാല്‍ പതിയെ സ്‌കോര്‍ ചെയ്യുകയെന്ന തന്ത്രമാകും ഓസീസ് പരീക്ഷിക്കുക. ലീഡ് വഴങ്ങിയാല്‍ രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ട് നേടുമെന്ന നിഗമനവും ഓസീസ് ക്യാമ്പിലുണ്ട്. ഈ സാഹചര്യത്തില്‍ ശ്രദ്ധയോടെ ബാറ്റ് വീശുകയെന്ന തന്ത്രമാകും കങ്കാരുക്കള്‍ പുറത്തെടുക്കുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇനിയെല്ലാം ബോളര്‍മാരുടെ കൈയില്‍; മൂന്നാം ദിനം ഓസ്‌ട്രേലിയ്‌ക്ക് നിര്‍ണായകം