India U19 vs South Africa U19, Semi Final: ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍
ഇന്ത്യക്ക് വേണ്ടി 95 പന്തില്‍ 11 ഫോറും ഒരു സിക്‌സും സഹിതം 96 റണ്‍സുമായി സച്ചിന്‍ ദാസ് ടോപ് സ്‌കോററായി
India U19 vs South Africa U19, Semi Final: ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍. സെമി ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനലില്‍ എത്തിയത്. വാശിയേറിയ പോരാട്ടത്തില്‍ രണ്ട് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 244 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ 48.5 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ടോസ് ലഭിച്ച ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
ഇന്ത്യക്ക് വേണ്ടി 95 പന്തില്‍ 11 ഫോറും ഒരു സിക്‌സും സഹിതം 96 റണ്‍സുമായി സച്ചിന്‍ ദാസ് ടോപ് സ്‌കോററായി. നായകന്‍ ഉദയ് സഹരണ്‍ 124 പന്തില്‍ നിന്ന് 81 റണ്‍സ് നേടി നിര്‍ണായക പ്രകടനം കാഴ്ചവെച്ചു. 32 റണ്‍സിനിടെ ഇന്ത്യക്ക് നാല് വിക്കറ്റുകള്‍ നഷ്ടമായി. അവിടെ നിന്നാണ് സഹരണും സച്ചിന്‍ ദാസും ഇന്ത്യയെ വിജയത്തിലെത്തിച്ചത്.
ഇന്ത്യക്ക് വേണ്ടി രാജ് ലിംബാനി മൂന്ന് വിക്കറ്റും മുഷീര്‍ ഖാന്‍ രണ്ട് വിക്കറ്റും നമാന്‍ തിവാരി, സൗമി പാണ്ഡെ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.