Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദക്ഷിണാഫ്രിക്കയെ വിലക്കുറച്ചുകണ്ടു, ഇന്ത്യയ്ക്ക് വിനയായത് അമിത ആത്മവിശ്വാസമെന്ന് ഇ‌മ്രാൻ താഹിർ

ദക്ഷിണാഫ്രിക്കയെ വിലക്കുറച്ചുകണ്ടു, ഇന്ത്യയ്ക്ക് വിനയായത് അമിത ആത്മവിശ്വാസമെന്ന് ഇ‌മ്രാൻ താഹിർ
, ഞായര്‍, 23 ജനുവരി 2022 (15:42 IST)
ദക്ഷിണാഫ്രിക്കയിലെ ടീം ഇന്ത്യയുടെ തോൽവിക്ക് കാരണം അമിതമായ ആത്മവിശ്വാസമാണെന്ന് പ്രോട്ടീസ് സ്പിന്നർ ഇ‌മ്രാൻ താഹിർ. നിലവിലെ സൗത്താഫ്രിക്കൻ ടീമിനെ ഇന്ത്യ വിലക്കുറച്ച് കണ്ടുവെന്നും താഹിർ വിമർശിച്ചു.
 
ഞാന്‍ ഒരു ടീമിനെ കുറിച്ചും വിധി കല്‍പിക്കുന്നില്ല. എന്നാല്‍ ഇന്ത്യ വളരെ മികച്ച ടീമാണ്, വളർന്നുവരുന്ന ടീം മാത്രമാണ് നിലവിലെ ദക്ഷിണാഫ്രിക്ക. അത്തരമൊരു പ്രോട്ടീസ് ടീമിനെ അനായാസമായി തോൽപ്പിക്കാമെന്ന് ഇന്ത്യ തെറ്റിദ്ധരിക്കുകയും അമിതമായ ആത്മവിശ്വാസം കാണിക്കുകയും ചെയ്‌തു. ഇതാണ് ഇന്ത്യൻ ടീമിന്റെ പരാജയത്തിന് കാരണം.
 
കഴിഞ്ഞ നാലഞ്ച് വർഷക്കാലം ടെസ്റ്റിലും ഏകദിനത്തിലും ലോക ക്രിക്കറ്റ് അടക്കിഭരിച്ചവരാണ് ടീം ഇന്ത്യ. എന്നിട്ടും നിലവിലെ പ്രോട്ടീസ് ടീം നന്നായി കളിച്ചു. ഇന്ത്യയ്ക്കെതിരായ ഹോം ആനുകൂല്യം സൗത്താഫ്രിക്ക മുതലെടുത്തു. താഹിർ പറഞ്ഞു.ഏറെക്കാലമായി ഇരു ഫോർമാറ്റിലും മേധാവിത്വം പുലർത്തുന്ന ഒരു ടീമിനെ തോല്‍പിക്കാനായി. ഇത് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിന്‍റെ ഏറ്റവും വലിയ വിജയമാണിത് എന്ന് വിശ്വസിക്കുന്നു. താഹിർ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഐസിസിയുടെ മികച്ച ടി20 താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി മുഹമ്മദ് റിസ്‌വാൻ