Select Your Language

Notifications

webdunia
webdunia
webdunia
webdunia

കണക്കുകൾ അത്ര പന്തിയല്ല, 2019 ലോകകപ്പിന് ശേഷം ഏഷ്യയ്ക്ക് പുറത്ത് ഇന്ത്യ പരമ്പര വിജയിച്ചിട്ടില്ല!

കണക്കുകൾ അത്ര പന്തിയല്ല, 2019 ലോകകപ്പിന് ശേഷം ഏഷ്യയ്ക്ക് പുറത്ത് ഇന്ത്യ പരമ്പര വിജയിച്ചിട്ടില്ല!
, ഞായര്‍, 23 ജനുവരി 2022 (08:41 IST)
ഇംഗ്ലണ്ടാണ് വിജയികളായതെങ്കിലും 2019ലെ ഏകദിന ലോകകപ്പ് വിജയിക്കാൻ ഏറ്റവും സാധ്യതയുള്ളതായി കരുതപ്പെട്ട ടീമായിരുന്നു ടീം ഇന്ത്യ. വിരാട് കോലിയും,ധോണിയും ധവാനും രോഹിത്തുമെല്ലാം ചേർന്ന സംഘം ടൂർണമെന്റിലെ ഹോട്ട് ഫേവറേറ്റുകളായതിൽ അത്ഭുതമില്ല.
 
എന്നാൽ 2019ലെ ഏകദിന ലോകകപ്പിന് ശേഷം ഏഷ്യയ്ക്ക് പുറത്ത് നിയന്ത്രിത ഓവർ മത്സരങ്ങളുടെ പരമ്പരയിൽ ഒന്ന് പോലും ഇന്ത്യയ്ക്ക് വിജയിക്കാനായിട്ടില്ലെന്നാണ് കണക്കുകൾ പറയുന്നത്.ദക്ഷിണാഫ്രിക്കയില്‍ ഇപ്പോള്‍ തന്നെ 2-0 ന് തോറ്റു നില്‍ക്കുന്ന ഇന്ത്യ നേരത്തേ ന്യൂസിലാന്റിനോട് 3 – 0 നും 2020 ല്‍ ഓസ്‌ട്രേലിയയോട് 2-1 ന് തോറ്റിരുന്നു.
 
മോശം ബൗളിങ്ങായിരുന്നു ന്യൂസിലൻഡിനും ഓസ്ട്രേലിയയ്കുമെതിരെ ഇന്ത്യ തോൽക്കുവാൻ കാരണമായത്. ന്യൂസിലന്റിലും ഓസ്‌ട്രേലിയയോട് തോറ്റ രണ്ടു മത്സരത്തിലും ഇന്ത്യ 300 റണ്‍സിന് മുകളില്‍ വഴങ്ങിയിരുന്നു.2019 ലോകകപ്പിന് ശേഷം 50 ഓവര്‍ ഫോര്‍മാറ്റില്‍ ടെസ്റ്റ് കളിക്കുന്ന 12 രാജ്യങ്ങളില്‍ ഏറ്റവും മോശം എക്കണോമി റേറ്റ് ഉള്ള ടീം ഇന്ത്യയാണ്. 
 
ഇന്ത്യയുടെ എക്കണോമി റേറ്റ് 6 ന് മുകളിലേക്കും പോയി. ഇക്കാര്യത്തിലുള്ള മൂന്ന് ടീം ഇന്ത്യയും ശ്രീലങ്കയും അഫ്ഗാനിസ്ഥാനുമാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈ വര്‍ഷത്തെ ഐപിഎല്‍ ഇന്ത്യയില്‍ തന്നെ നടക്കും; കാണികള്‍ക്ക് പ്രവേശനം ഇല്ല