Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദക്ഷിണാഫ്രിക്കയെ തറ പറ്റിച്ച് ഇന്ത്യൻ പെൺപുലികൾ, മിന്നും താരമായി സ്മൃതി മന്ദാന

ഇന്ത്യൻ പെൺസിംഹങ്ങൾക്ക് ദക്ഷിണാഫ്രിക്കയിൽ പരമ്പര

ദക്ഷിണാഫ്രിക്കയെ തറ പറ്റിച്ച് ഇന്ത്യൻ പെൺപുലികൾ, മിന്നും താരമായി സ്മൃതി മന്ദാന
, വ്യാഴം, 8 ഫെബ്രുവരി 2018 (09:29 IST)
ഐസിസി വുമൺ ചാമ്പ്യൻഷിപ്പ് ഏകദിന പരമ്പരയിലെ രണ്ടാമത്തെ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയുടെ തകർപ്പൻ ജയം. 178 റൺസിനാണ് ഇന്ത്യൻ ചുണക്കുട്ടികൾ ദക്ഷിണാഫ്രിക്കയുടെ മണ്ണിൽ വിജയക്കൊടി പാറിച്ചത്. ഇതോടെ ഇന്ത്യ മൂന്നു മത്സര പരമ്പരയിൽ 2-0ന് മുന്നിലെത്തി പരമ്പര ഉറപ്പിച്ചു. 
 
സ്മൃതി മന്ദാനയാണ് കളിയിലെ മിന്നുംതാരം. 129 പന്തിൽ 14 ബൗണ്ടറിയും ഒരു സിക്സുമടക്കം 135 റൺസാണ് സ്മൃതി അടിച്ചു കൂട്ടിയത്. ആദ്യ മത്സരത്തിലും സ്മൃതി തന്നെയായിരുന്നു താരം. സ്മൃതിയുടെ 84 റൺസിന്റെ മികവിൽ 88 റൺസിനു ഇന്ത്യ ജയിച്ചിരുന്നു. 
 
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യൻ ടീം ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ 177 എന്ന കൂറ്റൻ റൺനിര ഉയർത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 30.5 ഓവറിൽ 124 റൺസിന് പുറത്തായി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാല്‍ അനങ്ങിയാല്‍ ഔട്ട്; ധോണി കൂടുതല്‍ അപകടകാരിയാകുന്നു - പരിശീലനം കണ്ട ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ ഞെട്ടലില്‍