മൂന്നാം ട്വന്റി-20: പരമ്പര നേടാനിറങ്ങുന്ന ടീം ഇന്ത്യക്ക് തിരിച്ചടിയായി അശുഭവാര്‍ത്ത !
ട്വന്റി-20 പരമ്പര സ്വന്തമാക്കാമെന്ന ഇന്ത്യന്‍ മോഹങ്ങള്‍ ഒലിച്ചുപോവുമോ ?
Publish Date: Fri, 13 Oct 2017 (10:32 IST)
Updated Date: Fri, 13 Oct 2017 (10:35 IST)
ഓസീസിനെതിരെ നടക്കുന്ന മൂന്നാം ട്വന്റി-20 മത്സരം ജയിച്ച് ഏകദിന പരമ്പരയ്ക്കു പിന്നാലെ ട്വന്റി-20 പരമ്പരയും സ്വന്തമാക്കാന്‍ ഇറങ്ങുന്ന ടീം ഇന്ത്യക്ക് അശുഭവാര്‍ത്ത. മൂന്നാം മത്സരം നടക്കുന്ന ഹൈദരാബാദില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി കനത്ത മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. മത്സരം നടക്കുന്ന വെള്ളിയാഴ്ചയും മഴ വില്ലനാകാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ഒരാഴ്ചയോളമായി ഹൈദരാബാദില്‍ നിത്യേന മഴ പെയ്യുന്നുണ്ട്. ഈ മഴ പിച്ചിന്റെ സ്വഭാവത്തെയും ബാധിച്ചേക്കാന്‍ സാധ്യതയുണ്ടെന്നാണ് ക്യൂറേറ്റര്‍ വൈ എല്‍ ചന്ദ്രശേഖര്‍ അറിയിച്ചത്. പൊതുവെ നടക്കുന്ന മത്സരങ്ങളിലെല്ലാം വലിയ സ്കോറുകള്‍ പിറക്കാറുള്ള ഉപ്പല്‍ സ്റ്റേഡിയത്തില്‍ പിച്ച് ഇന്ന് ആരെ തുണച്ചേക്കുമെന്നതും കണ്ടറിയേണ്ട കാര്യമാണ്.
ബാറ്റിംഗ് പിച്ചെന്ന് വിശേഷിപ്പിക്കപ്പെട്ട ഗുവാഹത്തിയിലായിരുന്നു ഓസീസ് ബൗളര്‍മാര്‍ ഇന്ത്യയെ ചുരുട്ടിക്കെട്ടിയത്. ഹൈദരാബാദില്‍ ഒരാഴ്ചയായി പെയ്യുന്ന മഴ ഔട്ട് ഫീല്‍ഡിനെയും കര്യമായി ബാധിച്ചിട്ടുണ്ട്. മഴ തടസപ്പെടുത്തിയ പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ സ്വന്തമാക്കിയപ്പോള്‍ രണ്ടാം മത്സരത്തില്‍ തകര്‍പ്പന്‍ ജയത്തോടെ ഓസീസ് പരമ്പര ഒപ്പമാക്കുകയും ചെയ്തിരുന്നു.