Publish Date: Fri, 17 Mar 2023 (16:43 IST)
Updated Date: Fri, 17 Mar 2023 (16:47 IST)
India vs Australia, 1st ODI Live Updates: ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തില്‍ തകര്‍ന്ന് ഓസ്‌ട്രേലിയ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 35.4 ഓവറില്‍ 188 റണ്‍സിന് ഓള്‍ഔട്ടായി. 128-2 എന്ന നിലയില്‍ നിന്നാണ് ടീം ടോട്ടല്‍ 200 പോലും കടത്താന്‍ സാധിക്കാത്ത തരത്തില്‍ കങ്കാരുക്കളുടെ തകര്‍ച്ച. അവസാന 59 റണ്‍സെടുക്കുന്നതിനിടെ ഓസ്‌ട്രേലിയയ്ക്ക് എട്ട് വിക്കറ്റുകള്‍ നഷ്ടമായി.
65 പന്തില്‍ 10 ഫോറും അഞ്ച് സിക്‌സും സഹിതം 81 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. സ്റ്റീവ് സ്മിത്ത് 22 റണ്‍സ് നേടി. അഞ്ച് ഓസീസ് താരങ്ങള്‍ രണ്ടക്കം കാണാതെ പുറത്തായി.
ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും മൂന്ന് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ഹാര്‍ദിക് പാണ്ഡ്യക്കും കുല്‍ദീപ് യാദവിനും ഓരോ വിക്കറ്റുകള്‍.
മൂന്ന് മത്സരങ്ങളാണ് ഏകദിന പരമ്പരയിലുള്ളത്. നേരത്തെ ടെസ്റ്റ് പരമ്പര 2-1 ന് ഇന്ത്യ സ്വന്തമാക്കിയിരുന്നു.