Select Your Language

Notifications

webdunia
webdunia
webdunia
webdunia

Rohit Sharma: വന്നതും പോയതും പെട്ടെന്നായി; നിരാശപ്പെടുത്തി രോഹിത്

ഏകദിന നായകസ്ഥാനം ഒഴിഞ്ഞ ശേഷം രോഹിത് ഇന്ത്യക്കായി കളിക്കുന്ന ആദ്യ മത്സരമാണിത്.

Rohit sharma, India vs Australia, Cricket News,രോഹിത് ശർമ, ഇന്ത്യ- ഓസ്ട്രേലിയ, ക്രിക്കറ്റ് വാർത്ത

രേണുക വേണു

, ഞായര്‍, 19 ഒക്‌ടോബര്‍ 2025 (09:43 IST)
Rohit Sharma: ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ഏകദിനത്തില്‍ നിരാശപ്പെടുത്തി രോഹിത് ശര്‍മ. ഓപ്പണറായി ക്രീസിലെത്തിയ രോഹിത് 14 പന്തുകള്‍ നേരിട്ട് എട്ട് റണ്‍സെടുത്ത് പുറത്തായി. ഏകദിന നായകസ്ഥാനം ഒഴിഞ്ഞ ശേഷം രോഹിത് ഇന്ത്യക്കായി കളിക്കുന്ന ആദ്യ മത്സരമാണിത്. 
 
ജോഷ് ഹെയ്‌സല്‍വുഡിന്റെ പന്തില്‍ സെക്കന്റ് സ്ലിപ്പില്‍ മാറ്റ് റെന്‍ഷായ്ക്കു ക്യാച്ച് നല്‍കിയാണ് രോഹിത്തിന്റെ മടക്കം. എക്‌സ്ട്രാ ബൗണ്‍സ് പന്ത് കളിക്കാന്‍ ശ്രമിച്ചതാണ് രോഹിത്തിന്റെ വിക്കറ്റ് നഷ്ടമാകാന്‍ കാരണം. 
 
ടോസ് ലഭിച്ച ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മൂന്ന് ഓള്‍റൗണ്ടര്‍മാരും മൂന്ന് പേസര്‍മാരുമായാണ് ഇന്ത്യ കളിക്കാനിറങ്ങിയിരിക്കുന്നത്. 
 
പ്ലേയിങ് ഇലവന്‍: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ.എല്‍.രാഹുല്‍, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷിത് റാണ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുറത്ത് പല കഥകളും പ്രചരിക്കുന്നുണ്ടാകാം, രോഹിത്തുമായുള്ള ബന്ധത്തിൽ ഒരു മാറ്റമില്ലെന്ന് ഗിൽ