Publish Date: Wed, 27 Sep 2023 (15:42 IST)
Updated Date: Wed, 27 Sep 2023 (15:46 IST)
India vs Australia, 3rd ODI: ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ വെള്ളം കുടിച്ച് ഇന്ത്യന്‍ ബൗളര്‍മാര്‍. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയ വെറും 30 ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 230 റണ്‍സ് നേടിയിട്ടുണ്ട്. 20 ഓവര്‍ കൂടി ശേഷിക്കെ ഓസീസിന്റെ സ്‌കോര്‍ 400 കടക്കാനാണ് സാധ്യത. അര്‍ധ സെഞ്ചുറി നേടിയ സ്റ്റീവ് സ്മിത്തും ഏഴ് റണ്‍സുമായി മര്‍നസ് ലബുഷാനെയുമാണ് ക്രീസില്‍.
ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറും മിച്ചല്‍ മാര്‍ഷും ചേര്‍ന്ന് മികച്ച തുടക്കമാണ് ഓസീസിന് നല്‍കിയത്. 84 പന്തില്‍ 13 ഫോറും മൂന്ന് സിക്‌സുമായാണ് മാര്‍ഷ് പുറത്തായത്. വാര്‍ണര്‍ 34 പന്തില്‍ ആറ് ഫോറും നാല് സിക്‌സും സഹിതം 56 റണ്‍സ് നേടി.