India vs Australia 3rd Test: ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റ് നാളെ മുതല്‍, ടീമില്‍ രാഹുലിനെ ഒഴിവാക്കി ഗില്ലിനെ ഉള്‍പ്പെടുത്തും, അശ്വിന്‍ ഉപനായകനാകും

പാറ്റ് കമ്മിന്‍സിന്റെ അസാന്നിധ്യത്തില്‍ സ്റ്റീവ് സ്മിത്താണ് ഓസ്ട്രേലിയയെ നയിക്കുക

Webdunia
ചൊവ്വ, 28 ഫെബ്രുവരി 2023 (10:51 IST)
India vs Australia 3rd Test: ഇന്ത്യ - ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിനു നാളെ (മാര്‍ച്ച് ഒന്ന്, ബുധന്‍) തുടക്കമാകും. ഇന്‍ഡോറില്‍ ഇന്ത്യന്‍ സമയം രാവിലെ 9.30 മുതല്‍ മത്സരം ആരംഭിക്കും. ആദ്യ രണ്ട് മത്സരങ്ങള്‍ ജയിച്ച ഇന്ത്യ പരമ്പരയില്‍ 2-0 ത്തിന് ലീഡ് ചെയ്യുകയാണ്. ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ ജയിച്ചാല്‍ തന്നെ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. അതേസമയം, നാണക്കേട് ഒഴിവാക്കാനാണ് ഓസ്ട്രേലിയ കളത്തിലിറങ്ങുക. പാറ്റ് കമ്മിന്‍സിന്റെ അസാന്നിധ്യത്തില്‍ സ്റ്റീവ് സ്മിത്താണ് ഓസ്ട്രേലിയയെ നയിക്കുക. 
 
മോശം ഫോമില്‍ തുടരുന്ന കെ.എല്‍.രാഹുലിന് ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ പ്ലേയിങ് ഇലവനില്‍ സ്ഥാനം നഷ്ടപ്പെട്ടേക്കും. രാഹുലിന് പകരം ശുഭ്മാന്‍ ഗില്‍ ടീമില്‍ സ്ഥാനം പിടിക്കും. മറ്റ് മാറ്റങ്ങള്‍ക്കൊന്നും ഇന്ത്യന്‍ ടീമില്‍ സാധ്യതയില്ല. രവിചന്ദ്രന്‍ അശ്വിന്‍ ആയിരിക്കും ഇന്ത്യയുടെ ഉപനായകന്‍. 
 
സാധ്യത ഇലവന്‍: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, ശ്രേയസ് അയ്യര്‍, രവീന്ദ്ര ജഡേജ, ശ്രികര്‍ ഭരത്, രവിചന്ദ്രന്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Sanju Samson : ഇനിയും കളിപ്പിക്കേണ്ട ആവശ്യമില്ല, സഞ്ജുവിന് അവസരങ്ങൾ ആവശ്യത്തിനായി, വിമർശനവുമായി ഗവാസ്കറും

ഇവനെന്താ മാങ്ങയ്ക്ക് കല്ലെറിയുന്നോ?, പുറത്തായതില്‍ ഉസ്മാന്‍ താരിഖിന്റെ ബൗളിംഗ് ആക്ഷനെതിരെ കാമറൂണ്‍ ഗ്രീന്‍

ഫൂട്ട് വര്‍ക്ക് ശരിയല്ല, ആത്മവിശ്വാസം തീരെയില്ല സഞ്ജുവിന്റെ കാര്യം വട്ടത്തില്‍ പാളി, ഇഷാനെ കണ്ട് പഠിക്കെന്ന് സോഷ്യല്‍ മീഡിയ

ബാറ്റിംഗിൽ ഫ്ളോപ്പായി, വിക്കറ്റ് കീപ്പർ സ്ഥാനവും ഇഷാന്, ലോകകപ്പിൽ സഞ്ജു ബാക്കപ്പ് ഓപ്ഷനിലേക്ക്

റിഷഭ് പന്തിന് പകരക്കാരനായി ധ്രുവ് ജുറെൽ, ഇന്ത്യൻ ടീമിനൊപ്പം ചേർന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

പാകിസ്ഥാന്റെ 2 ഉപാധികള്‍ക്ക് അംഗീകാരം, ഇന്ത്യ- പാക് മത്സരം നടക്കും, എല്ലാ ചെയ്തത് ബംഗ്ലാദേശിന് വേണ്ടിയെന്ന് പിസിബി

ബാബര്‍ അസമിന്റെ മെല്ലെപ്പോക്ക് പാകിസ്ഥാനെ സമ്മര്‍ദ്ദത്തിലാക്കുന്നു, വിമര്‍ശനവുമായി മുന്‍ താരങ്ങള്‍

നീണ്ട ചർച്ചകൾക്കൊടുവിൽ ഐസിസിക്ക് വഴങ്ങി പാകിസ്ഥാൻ: ടി20 ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരെ കളിച്ചേക്കും, തീരുമാനം 24 മണിക്കൂറിനുള്ളിൽ

സഞ്ജു വേണ്ടായിരുന്നു, സാം കറന്‍ തന്നെ ബെസ്റ്റ്, ഇംഗ്ലണ്ട് ജയിച്ചപ്പോഴും പരിഹാസം സഞ്ജുവിന്റെ നേരെ

പേടിച്ച് പാക്കിസ്ഥാന്‍, ഇന്ത്യയുമായി കളിക്കും; ആരാധകര്‍ക്കു സന്തോഷവാര്‍ത്ത

അടുത്ത ലേഖനം
Show comments