Select Your Language

Notifications

webdunia
webdunia
webdunia
webdunia

India vs Australia, 3rd Test - Live Cricket Score: നാണംകെട്ട് ഇന്ത്യ, ഇന്‍ഡോര്‍ ടെസ്റ്റില്‍ ഒന്‍പത് വിക്കറ്റ് തോല്‍വി; പരമ്പര 2-1

ഒന്നാം ഇന്നിങ്സില്‍ 88 റണ്‍സ് ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാം ഇന്നിങ്സില്‍ 163 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു

India vs Australia, 3rd Test - Live Cricket Score: നാണംകെട്ട് ഇന്ത്യ, ഇന്‍ഡോര്‍ ടെസ്റ്റില്‍ ഒന്‍പത് വിക്കറ്റ് തോല്‍വി; പരമ്പര 2-1
, വെള്ളി, 3 മാര്‍ച്ച് 2023 (10:43 IST)
India vs Australia, 3rd Test - Live Cricket Score: ഇന്‍ഡോര്‍ ടെസ്റ്റില്‍ നാണംകെട്ട് ഇന്ത്യ. ഓസ്‌ട്രേലിയയോട് ഒന്‍പത് വിക്കറ്റിന്റെ തോല്‍വി വഴങ്ങി. 76 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ട്രാവിസ് ഹെഡ് ഓസ്‌ട്രേലിയയ്ക്ക് വേണ്ടി പുറത്താകാതെ 49 റണ്‍സ് നേടി. 
 
ഒന്നാം ഇന്നിങ്സില്‍ 88 റണ്‍സ് ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാം ഇന്നിങ്സില്‍ 163 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു. 142 പന്തുകള്‍ നേരിട്ട് അഞ്ച് ഫോറും ഒരു സിക്സും സഹിതം 59 റണ്‍സ് നേടിയ ചേതേശ്വര്‍ പുജാരയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ശ്രേയസ് അയ്യര്‍ 27 പന്തില്‍ 26 റണ്‍സ് നേടി. 
 
സ്‌കോര്‍ ബോര്‍ഡ് 
 
ഇന്ത്യ ഒന്നാം ഇന്നിങ്സ് 
 
109 ന് ഓള്‍ഔട്ട് 
 
ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സ് 
 
197 ന് ഓള്‍ഔട്ട്, 88 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് 
 
ഇന്ത്യ രണ്ടാം ഇന്നിങ്സ് 
 
163 റണ്‍സിന് ഓള്‍ഔട്ട് 
 
ഓസ്‌ട്രേലിയ രണ്ടാം ഇന്നിങ്‌സ് 
 
78-1 
 
രണ്ട് ഇന്നിങ്സുകളിലുമായി ഇന്ത്യയുടെ 11 വിക്കറ്റുകളാണ് ഓസീസ് സ്പിന്നര്‍ നഥാന്‍ ലിയോണ്‍ വീഴ്ത്തിയത്. മാത്യു കുന്നെമന്‍ രണ്ട് ഇന്നിങ്സുകളില്‍ നിന്ന് ആറ് വിക്കറ്റുകള്‍ വീഴ്ത്തി. ഓസീസിന് വേണ്ടി ഒന്നാം ഇന്നിങ്സില്‍ മികച്ച പ്രകടനം നടത്തിയത് ഉസ്മാന്‍ ഖവാജയാണ്. 147 പന്തില്‍ നാല് ഫോര്‍ സഹിതം ഖവാജ 60 റണ്‍സ് നേടി. 
 
ഇതോടെ നാല് മത്സരങ്ങളുടെ പരമ്പര 2-1 എന്ന നിലയിലായി. ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യയാണ് ജയിച്ചത്. നാലാം ടെസ്റ്റ് ജയിക്കുകയോ സമനിലയിലാകുകയോ ചെയ്താല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. നാലാം ടെസ്റ്റില്‍ ഓസ്‌ട്രേലിയ ജയിച്ചാല്‍ പരമ്പര പങ്കുവെയ്‌ക്കേണ്ടി വരും. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നേരാവണ്ണം ബാറ്റ് ചെയ്യുന്നവനെ ഒന്‍പതാം നമ്പറില്‍ ഇറക്കുന്നു; ആനമണ്ടത്തരം ചെയ്ത് രാഹുല്‍ ദ്രാവിഡും രോഹിത് ശര്‍മയും, പരക്കെ വിമര്‍ശനം