Select Your Language

Notifications

webdunia
webdunia
webdunia
webdunia

India vs Australia, 3rd Test Predicted 11: ഓസ്‌ട്രേലിയയെ നാണംകെടുത്തിയ ഗാബയില്‍ ഇന്ത്യ വീണ്ടും ഇറങ്ങുന്നു; മൂന്നാം ടെസ്റ്റ് നാളെ മുതല്‍

രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ രണ്ട് മാറ്റങ്ങള്‍ക്കാണ് സാധ്യത

India

രേണുക വേണു

, വെള്ളി, 13 ഡിസം‌ബര്‍ 2024 (10:13 IST)
India vs Australia, 3rd Test Predicted 11: ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റിനു നാളെ ബ്രിസ്ബണിലെ ഗാബയില്‍ തുടക്കം. ഇന്ത്യന്‍ സമയം രാവിലെ 5.50 മുതലാണ് മത്സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും മത്സരം തത്സമയം കാണാം. 
 
രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ രണ്ട് മാറ്റങ്ങള്‍ക്കാണ് സാധ്യത. രണ്ടാം ടെസ്റ്റ് കളിച്ച രവിചന്ദ്രന്‍ അശ്വിനും ഹര്‍ഷിത് റാണയും ബ്രിസ്ബണില്‍ ബെഞ്ചിലിരിക്കും. പകരം രവീന്ദ്ര ജഡേജ, ആകാശ് ദീപ് എന്നിവര്‍ പ്ലേയിങ് ഇലവനില്‍ സ്ഥാനം പിടിക്കും. 
 
രവിചന്ദ്രന്‍ അശ്വിനു അഡ്ലെയ്ഡില്‍ പന്ത് കൊണ്ടും ബാറ്റ് കൊണ്ടും തിളങ്ങാനായില്ല. ഈ സാഹചര്യത്തിലാണ് ജഡേജയെ പരീക്ഷിക്കാന്‍ ഇന്ത്യ നിര്‍ബന്ധിതരാകുന്നത്. അഡ്ലെയ്ഡില്‍ നിറം മങ്ങിയ ഹര്‍ഷിത് റാണയ്ക്കു പകരം ആകാശ് ദീപ് പേസ് നിരയില്‍ ഇറങ്ങും. 
 
അതേസമയം ഇന്ത്യയുടെ ബാറ്റിങ് ഓര്‍ഡറില്‍ മാറ്റമുണ്ടാകില്ല. യശസ്വി ജയ്സ്വാളിനൊപ്പം ഓപ്പണറാകുക കെ.എല്‍.രാഹുല്‍ തന്നെ. രോഹിത് ശര്‍മ ആറാമതായി ഇറങ്ങും. റിഷഭ് പന്തിനെ താഴേക്ക് ഇറക്കി നിതീഷ് കുമാര്‍ റെഡ്ഡിക്ക് സ്ഥാനക്കയറ്റം നല്‍കുന്ന കാര്യം ആലോചനയിലുണ്ട്. 
 
സാധ്യത ഇലവന്‍: കെ.എല്‍.രാഹുല്‍, യശസ്വി ജയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, നിതീഷ് കുമാര്‍ റെഡ്ഡി, രോഹിത് ശര്‍മ, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, ആകാശ് ദീപ്, മുഹമ്മദ് സിറാജ് 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

2024 Cricket Recap: വില്ലനില്‍ നിന്നും നായകനായി മാറിയ ഹാര്‍ദ്ദിക്, ലോകകപ്പ് നേട്ടം, സഞ്ജുവിന്റെ വരവ്, സ്വന്തം നാട്ടിലെ നാണക്കേട്, ഐപിഎല്‍ മെഗാതാരലേലം, ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് മറക്കാനാവാത്ത 2024