Select Your Language

Notifications

webdunia
webdunia
webdunia
webdunia

India vs Australia, 4th Test: മെല്‍ബണില്‍ തോല്‍വി ഉറപ്പിച്ച് ഇന്ത്യ; സമനിലയെങ്കിലും കിട്ടിയാല്‍ ഭാഗ്യം !

രോഹിത് ശര്‍മ (40 പന്തില്‍ 9), കെ.എല്‍.രാഹുല്‍ (അഞ്ച് പന്തില്‍ പൂജ്യം), വിരാട് കോലി (29 പന്തില്‍ അഞ്ച്) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്

Yashaswi Jaiswal

രേണുക വേണു

, തിങ്കള്‍, 30 ഡിസം‌ബര്‍ 2024 (07:31 IST)
Yashaswi Jaiswal

India vs Australia, 4th Test: മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യ തോല്‍വിയിലേക്ക്. 340 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് 33 റണ്‍സിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ഏഴ് വിക്കറ്റ് ശേഷിക്കെ 307 റണ്‍സ് കൂടി വേണം ഇന്ത്യക്ക് ജയിക്കാന്‍. അവസാന ദിനമായ ഇന്ന് ശേഷിക്കുന്ന 65.5 ഓവര്‍ കൂടി പ്രതിരോധിച്ച് സമനിലയാക്കാനാകും ഇന്ത്യയുടെ ശ്രമം. 
 
രോഹിത് ശര്‍മ (40 പന്തില്‍ 9), കെ.എല്‍.രാഹുല്‍ (അഞ്ച് പന്തില്‍ പൂജ്യം), വിരാട് കോലി (29 പന്തില്‍ അഞ്ച്) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. യശസ്വി ജയ്‌സ്വാള്‍ 83 പന്തില്‍ 14 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്നു. 
 
ഓസ്‌ട്രേലിയ രണ്ടാം ഇന്നിങ്‌സില്‍ 234 റണ്‍സിനു ഓള്‍ഔട്ട് ആയി. പത്താമനായി ക്രീസിലെത്തിയ നഥാന്‍ ലിന്‍ (55 പന്തില്‍ 41) വാലറ്റത്ത് മികച്ച പ്രകടനം നടത്തി. സ്‌കോട്ട് ബോളണ്ട് 74 പന്തില്‍ 15 റണ്‍സുമായി പുറത്താകാതെ നിന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാക്കിസ്ഥാനെ തോല്‍പ്പിച്ച് ദക്ഷിണാഫ്രിക്ക ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍