Select Your Language

Notifications

webdunia
webdunia
webdunia
webdunia

മെല്‍‌ബണില്‍ ആര്‍ക്കാണ് ആ‍ധിപത്യം ?; കോഹ്‌ലിയുടെ ലക്ഷ്യം ഇങ്ങനെ - ഓസീസിന് വന്‍ തിരിച്ചടി

മെല്‍‌ബണില്‍ ആര്‍ക്കാണ് ആ‍ധിപത്യം ?; കോഹ്‌ലിയുടെ ലക്ഷ്യം ഇങ്ങനെ - ഓസീസിന് വന്‍ തിരിച്ചടി

മെല്‍‌ബണില്‍ ആര്‍ക്കാണ് ആ‍ധിപത്യം ?; കോഹ്‌ലിയുടെ ലക്ഷ്യം ഇങ്ങനെ - ഓസീസിന് വന്‍ തിരിച്ചടി
മെല്‍‌ബണ്‍ , വെള്ളി, 28 ഡിസം‌ബര്‍ 2018 (15:22 IST)
ബോക്‍സിംഗ് ഡേ ടെസ്‌റ്റില്‍ ഇന്ത്യക്ക് നിരാശപ്പെടേണ്ടി വരുമോ ?, മെല്‍‌ബണിലെ മൂന്നാം ദിവസം വിരാട് കോഹ്‌ലിക്ക് സന്തോഷവും സമ്മര്‍ദ്ദവും പകരുന്നതായിരുന്നു. ആതിഥേയരെ ഒന്നാം ഇന്നിംഗ്‌സില്‍ 151 റൺസിന് മടക്കി 292 റൺസിന്റെ ലീഡുമാ‍യി രണ്ടാം ഇന്നിംഗ്‌സിന് ഇറങ്ങിയ ഇന്ത്യ വന്‍ തകര്‍ച്ചയാണ് നേരിട്ടത്.

അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 53 റണ്‍സെന്ന നിലയില്‍ പതറുകയാണെങ്കിലും ഇതുവരെ 346 റണ്‍സിന്റെ ലീഡ് ഇന്ത്യക്ക് സ്വന്തമായുണ്ട്. 450 റണ്‍സ് ലീഡാകും കോഹ്‌ലിയുടെ മനസിലുള്ളത്. ക്രീസിലുള്ള മായങ്ക് അഗർവാള്‍ -
ഋഷഭ് പന്ത് സഖ്യം നാലാം ദിവസം എത്ര നേരം ക്രീസില്‍ നില്‍ക്കുമെന്നതിന്റെ ആശ്രയിച്ചിരിക്കും വിരാടിന്റെ കണക്ക് കൂട്ടലുകള്‍.

ആദ്യ സെഷനില്‍ തുടക്കത്തില്‍ തന്നെ പന്ത് - മയാങ്ക് ജോഡി പുറത്തായാല്‍ ലീഡ് 400 കടക്കാനുള്ള സാധ്യത കുറവാണ്. പിച്ച് പേസിനെ അകമഴിഞ്ഞ് തുണയ്‌ക്കാന്‍ തുടങ്ങിയതാണ് ഇതിനു കാരണം. 400ന് അടുത്തുള്ള ലീഡ് സുരക്ഷിതമാണെന്നു വേണം കരുതാന്‍. എന്നാല്‍, സ്വന്തം നാട്ടിലെ ആനുകൂല്യം ഓസീസ് മുതലെടുത്താന്‍ മെല്‍ബണില്‍ ഇന്ത്യക്ക് തിരിച്ചടിയാകും ഫലം.

ജസ്പ്രീത് ബുമ്രയുടെ അതേ മാതൃകയില്‍ പാറ്റ് കമ്മിന്‍സും ആഞ്ഞടിച്ചതാണ് ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സ് തകരാന്‍ കാരണമായത്. ഓസീസിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ പിച്ചില്‍ നിന്നും ലഭിച്ച ആനുകൂല്യം വീണ്ടും ലഭിക്കുകയും ബുമ്ര തിളങ്ങുകയും ചെയ്‌താല്‍ ഇന്ത്യക്കാകും ഈ ടെസ്‌റ്റ്.

ക്രിക്കറ്റ് നിരീക്ഷകരുടെ അഭിപ്രായത്തില്‍ മെല്‍‌ബണിലെ ഈ പിച്ചില്‍ 400 റണ്‍സിന്റെ ലീഡ് ഭദ്രമാണ്. ഈ പിച്ചില്‍ നാലും അഞ്ചും ദിവസങ്ങളില്‍ സ്‌കോര്‍ പിന്തുടരുക ബുദ്ധിമുട്ടുമാണ്. സമനിലയ്‌ക്കു വേണ്ടി പ്രതിരോധത്തിലൂന്നി കളിച്ചാല്‍ വിക്കറ്റ് നഷ്‌ടമാകും. അവിശ്വസനീയമായ കൂട്ട് കെട്ടുകള്‍ക്ക് മാത്രമേ മത്സരം ഇന്ത്യയില്‍ നിന്നും അകറ്റാന്‍ സാധിക്കൂ. അങ്ങനെ സംഭവിച്ചാല്‍ അത് ടെസ്‌റ്റ് ക്രിക്കറ്റിന്റെ സൌന്തര്യമാകും.

ബുമ്രയില്‍ നിന്ന് പ്രതീക്ഷിക്കുന്ന അതേ റിസള്‍ട്ടാണ് ജഡേജയില്‍ നിന്നും പ്രതീക്ഷിക്കുന്നത്. ആദ്യ ഇന്നിംഗ്‌സില്‍ ഓസീസ് മുന്‍‌നിരയുടെ നീക്കങ്ങള്‍ പൊളിക്കാന്‍ ഇന്ത്യന്‍ സ്‌പിന്നര്‍ക്ക് സാധിച്ചിരുന്നു. ഈ സാചര്യങ്ങളില്‍ ടെസ്‌റ്റിന്റെ അവസാന രണ്ട് ദിവസങ്ങളില്‍ ബോളര്‍മാരാകും മത്സരഫലം നിര്‍ണയിക്കുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബുമ്ര ഓസീസിനെ എറിഞ്ഞിട്ടു, കമ്മിന്‍സ് ഇന്ത്യയെ തകര്‍ക്കുന്നു; മൂന്നാം ടെസ്‌റ്റില്‍ ട്വിസ്‌റ്റോട്... ട്വിസ്‌റ്റ്