Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒടുവില്‍ വാലറ്റവും വീണു; അഡ്‌ലെയ്‌ഡില്‍ വിജയക്കൊടി പാറിച്ച് ഇന്ത്യ

ഒടുവില്‍ വാലറ്റവും വീണു; അഡ്‌ലെയ്‌ഡില്‍ വിജയക്കൊടി പാറിച്ച് ഇന്ത്യ

ഒടുവില്‍ വാലറ്റവും വീണു; അഡ്‌ലെയ്‌ഡില്‍ വിജയക്കൊടി പാറിച്ച് ഇന്ത്യ
അഡ്‌ലെയ്ഡ് , തിങ്കള്‍, 10 ഡിസം‌ബര്‍ 2018 (11:04 IST)
ആവേശത്തിന് ഒട്ടും കുറവില്ലാതിരുന്ന പോരാട്ടത്തിനൊടുവില്‍ അഡ്‌ലെയ്ഡ് ടെസ്‌റ്റില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. 31 റൺസിനാണ് വിരാട് കോഹ്‌ലിയും സംഘവും ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയത്.

ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര, അശ്വിൻ എന്നിവർ മൂന്നും ഇഷാന്ത് ശർമ ഒരു വിക്കറ്റും സ്വന്തമാക്കി. സ്കോർ: ഇന്ത്യ 250 & 307 ഓസീസ് 235 & 291. ചേതേശ്വർ പൂജാരയാണ് കളിയിലെ കേമൻ. ഇതോടെ നാല് ടെസ്റ്റുകളുള്ള പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി.

323 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസിനെ 291 റൺസിന് പുറത്താകുകയായിരുന്നു. നാലു വിക്കറ്റ് നഷ്ടത്തിൽ 104 റൺസ് എന്ന നിലയിൽ അഞ്ചാം ദിനം ബാറ്റിംഗ് ആരംഭിച്ച അതിഥേയര്‍ക്ക് 187 റൺസ് കൂട്ടിച്ചേർക്കുമ്പോഴേയ്ക്കും ശേഷിച്ച ആറു വിക്കറ്റുകൾ നഷ്ടമായി.

ഷോണ്‍ മാര്‍ഷാണ് (60) ഓസീസിന്റെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ ടിം പെയ്ന്‍ 41 റണ്‍സെടുത്തു.

ഓസീസ് മുന്‍നിര ബാറ്റ്‌സ്മാന്മാരുടെ പരാജയമാണ് ഓസീസിന് തിരിച്ചടിയായത്. വാലറ്റത്ത് ടിം പെയ്ന്‍ (41), പാറ്റ് കമ്മിന്‍സും (28) മിച്ചല്‍ സ്റ്റാര്‍ക്കും (28) പുറത്തെടുത്ത പ്രകടനം ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു.

ആരോൺ ഫിഞ്ച് (35 പന്തിൽ 11), മാർക്കസ് ഹാരിസ് (49 പന്തിൽ 26), ഉസ്മാൻ ഖവാജ (42 പന്തിൽ എട്ട്), പീറ്റർ ഹാൻഡ്സ്കോംബ് (40 പന്തിൽ 14), ട്രാവിഡ് ഹെഡ് (62 പന്തിൽ 14), മിച്ചൽ സ്റ്റാർക്ക് (44 പന്തിൽ 28), ജോഷ് ഹെയ്സൽവുഡ് (43 പന്തിൽ 13) എന്നിങ്ങനെയാണ് പുറത്തായ മറ്റ് ഓസീസ് താരങ്ങളുടെ സംഭാവന.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാഷ്‌ട്രീയത്തില്‍ പ്രവേശിക്കുമോ ?; വിവാദങ്ങളില്‍ നിലപാടറിയിച്ച് ഗംഭീര്‍