India vs Australia: തകർച്ചയിൽ നിന്ന് കരകയറ്റി ഹിറ്റ്മാൻ മടങ്ങി, ഓസ്ട്രേലിയക്കെതിരെ ഇന്ത്യ ഭേദപ്പെട്ട നിലയിൽ

ശുഭ്മാന്‍ ഗില്‍ 9 റണ്‍സെടുത്തും കോലി റണ്‍സൊന്നും നേടാതെയുമാണ് മടങ്ങിയത്.

അഭിറാം മനോഹർ
വ്യാഴം, 23 ഒക്‌ടോബര്‍ 2025 (11:31 IST)
ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ പൊരുതുന്നു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 31 ഓവറില്‍ 143 റണ്‍സിന് 3  വിക്കറ്റെന്ന നിലയിലാണ് ഇന്ത്യ. നായകന്‍ ശുഭ്മാന്‍ ഗില്‍, വിരാട് കോലി,ഓപ്പണര്‍ രോഹിത് ശര്‍മ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ നിരാശപ്പെടുത്തിയ ശുഭ്മാന്‍ ഗില്‍,കോലി എന്നിവര്‍ രണ്ടാം ഏകദിനത്തിലും നിരാശപ്പെടുത്തി.
 
 ശുഭ്മാന്‍ ഗില്‍ 9 റണ്‍സെടുത്തും കോലി റണ്‍സൊന്നും നേടാതെയുമാണ് മടങ്ങിയത്. തന്റെ ഏകദിന കരിയറില്‍ ഇതാദ്യമായാണ് കോലി തുടര്‍ച്ചയായി രണ്ട് മത്സരങ്ങളില്‍ റണ്‍സൊന്നും നേടാതെ മടങ്ങുന്നത്. 7 ഓവറില്‍ 17 റണ്‍സിന് 2 വിക്കറ്റെന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ രോഹിത് ശര്‍മയും ശ്രേയസ് അയ്യരും ചേര്‍ന്ന മൂന്നാം വിക്കറ്റ് കൂട്ടുക്കെട്ടാണ് വലിയ തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചത്. പതുക്കെ തുടങ്ങിയെങ്കിലും താളം വീണ്ടെടുത്ത രോഹിത് 97 പന്തില്‍ 73 റണ്‍സ് നേടിയാണ് പുറത്തായത്. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ ജോഷ് ഹേസല്‍വുഡിന് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്. നേരത്തെ ഇന്ത്യയുടെ ആദ്യ 2 വിക്കറ്റുകളും സ്വന്തമാക്കിയത് പേസര്‍ സാവ്യര്‍ ബാര്‍ട്ട്ലെറ്റ് ആയിരുന്നു. നിലവില്‍ 57 റണ്‍സുമായി ശ്രേയസ് അയ്യരും 4 റണ്‍സുമായി അക്ഷര്‍ പട്ടേലുമാണ് ക്രീസില്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നായകനായി 3 ഫോർമാറ്റിലും ആദ്യ കളിയിൽ തോറ്റു, കോലിയ്ക്ക് മാത്രമുണ്ടായിരുന്ന ചീത്തപ്പേര് സ്വന്തമാക്കി ഗിൽ

എന്റെ വിക്കറ്റ് പോയതിന് ശേഷമാണ് ടീം തകര്‍ന്നത്, ജയിപ്പിക്കേണ്ടത് എന്റെ ജോലിയായിരുന്നു, ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് സ്മൃതി മന്ദാന

അർജൻ്റീനയെ തകർത്തു, ഫിഫ അണ്ടർ 20 ലോകകപ്പിൽ മുത്തമിട്ട് മൊറോക്കോ

Virat Kohli: ചെറിയ വിശ്രമം എടുത്തെന്നെ ഉള്ളു, മുൻപത്തേക്കാൾ ഫിറ്റെന്ന് കോലി, പിന്നാലെ ഡക്കിന് പുറത്ത്

Women's ODI worldcup : ഗ്രൂപ്പ് ഘട്ടത്തിൽ 2 തോൽവി, ഓസീസ് ഇന്ത്യയുടെ സെമി സാധ്യതകൾ അടച്ചോ?, ഇന്ത്യയുടെ സാധ്യതകൾ എന്തെല്ലാം

എല്ലാം കാണുക

ഏറ്റവും പുതിയത്

Virat Kohli: വീണ്ടും സം'പൂജ്യനായി' കോലി; അഡ്‌ലെയ്ഡ് നിശബ്ദം

India vs Australia, 2nd ODI: വീണ്ടും ടോസ് നഷ്ടം, അതിവേഗം കൂടാരം കയറി ഗില്ലും കോലിയും

അരങ്ങേറ്റം നേരത്തെ സംഭവിച്ചിരുന്നെങ്കില്‍ സച്ചിന്റെ റെക്കോര്‍ഡ് തിരുത്തിയേനെ: മൈക്ക് ഹസ്സി

ക്യാപ്റ്റനെ മാറ്റിയാൽ പഴയ ക്യാപ്റ്റൻ പണി തരും, കാലങ്ങളായുള്ള തെറ്റിദ്ധാരണ, ഗിൽ- രോഹിത് വിഷയത്തിൽ ഗവാസ്കർ

നവംബർ 10ന് ദുബായിൽ വെച്ച് കപ്പ് തരാം, പക്ഷേ.... ബിസിസിഐയ്ക്ക് മുന്നിൽ നിബന്ധനയുമായി നഖ്‌വി

അടുത്ത ലേഖനം
Show comments