Select Your Language

Notifications

webdunia
webdunia
webdunia
webdunia

RO-KO: രോഹിത്തിന് പിന്നാലെ നിരാശപ്പെടുത്തി കോലിയും, തിരിച്ചുവരവിൽ പൂജ്യത്തിന് പുറത്ത്

രോഹിത് 14 പന്തില്‍ 8 റണ്‍സും കോലി 8 പന്തില്‍ റണ്ണൊന്നും നേടാതെയുമാണ് മടങ്ങിയത്.

India vs Australia, Kohli, Rohit sharma, Cricket News,ഇന്ത്യ- ഓസ്ട്രേലിയ, കോലി,ക്രിക്കറ്റ് വാർത്ത, രോഹിത് ശർമ

അഭിറാം മനോഹർ

, ഞായര്‍, 19 ഒക്‌ടോബര്‍ 2025 (09:57 IST)
ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യമത്സരത്തില്‍ ഇന്ത്യയ്ക്ക് മോശം തുടക്കം.മത്സരം മഴ തടസ്സപ്പെടുത്തുമ്പോള്‍ 8.5 ഓവറില്‍ 25/3 എന്ന നിലയിലാണ് ഇന്ത്യ. ഓപ്പണര്‍മാരായ രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഏറെക്കാലത്തിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ തിരിച്ചെത്തിയ രോഹിത് ശര്‍മയും വിരാട് കോലിയും നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തിയത്. രോഹിത് 14 പന്തില്‍ 8 റണ്‍സും കോലി 8 പന്തില്‍ റണ്ണൊന്നും നേടാതെയുമാണ് മടങ്ങിയത്.
 
 മത്സരത്തില്‍ ടോസ് നേടിയ ഓസീസ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തിന്റെ നാലാം ഓവറില്‍ ജോഷ് ഹേസല്‍വുഡാണ് രോഹിത്തിനെ മടക്കിയത്. പിന്നാലെ മിച്ചല്‍ സ്റ്റാര്‍ക്ക് എറിഞ്ഞ ഏഴാം ഓവറില്‍ വിരാട് കോലിയും മടങ്ങി. കൂപ്പര്‍ കണോലിയുടെ മനോഹരമായ ക്യാച്ചാണ് കോലിയെ മടക്കിയത്. നഥാന്‍ എല്ലിസ് എറിഞ്ഞ ഒന്‍പതാം ഓവറില്‍ 18 പന്തില്‍ 10 റണ്‍സെടുത്തിരുന്ന ശുഭ്മാന്‍ ഗില്ലും മടങ്ങി.ശ്രേയസ് അയ്യരും അക്ഷര്‍ പട്ടേലുമാണ് നിലവില്‍ ക്രീസിലുള്ളത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Rohit Sharma: വന്നതും പോയതും പെട്ടെന്നായി; നിരാശപ്പെടുത്തി രോഹിത്