Webdunia - Bharat's app for daily news and videos

Install App

പെര്‍ത്തില്‍ ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാര്‍ വിറയ്‌ക്കും; സ്‌റ്റാര്‍ക്കിന് സഹായവുമായി സൂപ്പര്‍ താരം രംഗത്ത്

പെര്‍ത്തില്‍ ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാര്‍ വിറയ്‌ക്കും; സ്‌റ്റാര്‍ക്കിന് സഹായവുമായി സൂപ്പര്‍ താരം രംഗത്ത്

Webdunia
ബുധന്‍, 12 ഡിസം‌ബര്‍ 2018 (20:03 IST)
അഡ്‌ലെയ്ഡ് ടെസ്‌റ്റില്‍ മോശം പ്രകടനം പുറത്തെടുത്ത ഓസ്‌ട്രേലിയന്‍ പേസ് ബോളര്‍ മിച്ചല്‍ സ്‌റ്റാര്‍ക്കിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. തോല്‍‌വിക്ക് കാരണം സ്‌റ്റാര്‍ക്കിന്റെ മങ്ങിയ ഫോമും എക്‍സ്‌ട്രാ റണ്ണുകളുമാണെന്ന് സ്‌പിന്‍ ഇതിഹാസം ഷെയ്‌ന്‍ വോണ്‍ വരെ തുറന്നടിച്ചിരുന്നു.

വിമര്‍ശനങ്ങള്‍ ശക്തമായതോടെ സ്‌റ്റാര്‍ക്കിന് പിന്തുണയുമായി മുന്‍താരം മിച്ചല്‍ ജോണ്‍സണ്‍ രംഗത്തുവന്നു. സ്‌റ്റാര്‍ക്കിനെ എന്തോ പ്രശ്‌നം അലട്ടുന്നുണ്ടെന്നും അദ്ദേഹത്തിന്റെ പഴയ ഫോം വീണ്ടെടുക്കാന്‍ താന്‍ സഹായം വാഗ്ദാനം ചെയ്‌തതായും ജോണ്‍സണ്‍ വ്യക്തമാക്കി.

കൂടെ കളിച്ച നിലയില്‍ സ്‌റ്റാര്‍ക്കിനെ അടുത്തറിയാം. പെര്‍ത്തിലെ മത്സരത്തിനു മുമ്പ് ഒരുമിച്ചിരുന്ന് സംസാരിച്ചാല്‍ സമ്മര്‍ദ്ദം ഒഴിവാക്കാന്‍ കഴിഞ്ഞേക്കും. സഹായം വാഗ്ദാനം ചെയ്‌ത് ഓസീസ് പേസര്‍ക്ക് സന്ദേശം അയച്ചെന്നും ജോണ്‍സണ്‍ പറഞ്ഞു.

പരുക്കിനു ശേഷം തിരിച്ചെത്തിയ സ്‌റ്റാര്‍ക്കിന്റെ പന്തുകള്‍ക്ക് പഴയ സ്വിംഗില്ല. തനിക്കറിയാവുന്ന സ്‌റ്റാര്‍ക്കിന്റെ പ്രകടനം ഇങ്ങനെയല്ല. പെര്‍ത്തിലെ പിച്ച് പേസ് ബോളര്‍മാര്‍ക്ക് അകമഴിഞ്ഞ് സഹായം നല്‍കുമെന്നും ജോണ്‍സണ്‍ കൂട്ടിച്ചേര്‍ത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ

Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയ്ക്ക് എന്നും തലവേദന, ചാമ്പ്യൻസ് ട്രോഫി ഫൈനൽ എളുപ്പമാവില്ല: കാരണമുണ്ട്

രോഹിത് തുടക്കം മുതലാക്കണം,ഫൈനലിൽ വലിയ ഇന്നിങ്ങ്സ് കളിക്കണമെന്ന് ഗവാസ്കർ

ശരിയാണ്, എല്ലാ കളികളും ദുബായില്‍ ആയത് ഗുണം ചെയ്യുന്നു: മുഹമ്മദ് ഷമി

അത് ശരിയായ കാര്യമല്ല, ഫൈനലില്‍ ന്യൂസിലന്‍ഡിനെ പിന്തുണയ്ക്കും: ഡേവിഡ് മില്ലര്‍

സെമിയ്ക്ക് മുൻപെ ദുബായിലേക്ക് യാത്ര, പിന്നെ തിരിച്ച് പാകിസ്ഥാനിലേക്ക്.. ഇത് ശരിയല്ലല്ലോ, ഫൈനലിൽ ഇന്ത്യയ്ക്കൊപ്പമല്ലെന്ന് ഡേവിഡ് മില്ലർ

അടുത്ത ലേഖനം
Show comments