Select Your Language

Notifications

webdunia
webdunia
webdunia
webdunia

തോല്‍‌വിക്ക് കാരണം സ്‌റ്റാര്‍ക്കോ ?; വിമര്‍ശനവുമായി ഷെയ്‌ന്‍ വോണ്‍

തോല്‍‌വിക്ക് കാരണം സ്‌റ്റാര്‍ക്കോ ?; വിമര്‍ശനവുമായി ഷെയ്‌ന്‍ വോണ്‍

shane warne
അഡ്‌ലെയ്ഡ് , ചൊവ്വ, 11 ഡിസം‌ബര്‍ 2018 (18:05 IST)
അഡ്‌ലെയ്‌ഡ് ടെസ്‌റ്റില്‍ ഓസ്‌ട്രേലിയുടെ തോല്‍‌വിക്ക് കാരണം പേസ് ബോളര്‍ മിച്ചല്‍ സ്‌റ്റാര്‍ക്കിന്റെ മങ്ങിയ ഫോമും എക്‍സ്‌ട്രാ റണ്ണുകളുമാണെന്ന് ഓസീസ് സ്‌പിന്‍ ഇതിഹാസം ഷെയ്‌ന്‍ വോണ്‍.

ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സില്‍ ഓസീസ് നല്‍കിയത് 36 എക്‍സ്‌ട്രാ റണ്ണുകളാണ്. ഇതില്‍ 16 റണ്‍സ് സ്‌റ്റാര്‍ക്ക് ലെഗ് സ്‌റ്റമ്പിനു പുറത്തെറിഞ്ഞ വൈഡിലൂടെയാണ് ലഭിച്ചത്. 21 റണ്‍സ് ബൈ ആയി ഓസീസ് ബോളര്‍മാര്‍  നല്‍കിയെന്നും വോള്‍ കുറ്റപ്പെടുത്തി.

ടീമിലെ നമ്പര്‍ വണ്‍ ബോളറില്‍ നിന്നും ഇങ്ങനെയുള്ള പന്തുകള്‍ ആരു പ്രതീക്ഷിക്കുന്നില്ല. ന്യൂബോളില്‍ നിയന്ത്രണമില്ലാതെയാണ് സ്‌റ്റാര്‍ക്ക് പന്തെറിഞ്ഞത്. ആദ്യ ഇന്നിംഗ്‌സില്‍ ഓസീസ് വിട്ടു നല്‍കിയത് ഒരു റണ്‍ മാത്രമാണ്. എന്നാല്‍ രണ്ടാം ഇന്നിംഗ്‌സില്‍ 36 എക്‍സ്‌ട്രാ റണ്ണുകള്‍ നല്‍കിയത് തോല്‍‌വിക്ക് കാരണമായെന്നും വോള്‍ തുറന്നടിച്ചു.

ഇന്‍സ്വിംഗിഗ് യോര്‍ക്കറുകള്‍ ഉപയോഗിക്കാന്‍ സ്‌റ്റാര്‍ക്കിനു സാധിച്ചില്ല അതു പോലെ ആദ്യ ഇന്നിംഗ്സില്‍ 127/6 എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ 200 കടക്കാന്‍ അനുവദിക്കരുതായിരുന്നുവെന്നും വോള്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പിച്ചില്‍ ഭൂതമുണ്ടോ ?; പെര്‍ത്തിനെ ചുറ്റിപ്പറ്റി ആശങ്കകളും ആകുലതകളും നിറയുന്നു