Select Your Language

Notifications

webdunia
webdunia
webdunia
webdunia

വീണ്ടും തിരിച്ചടി; മിച്ചല്‍ സ്‌റ്റാര്‍ക്ക് ഇത്തവണത്തെ ഐപിഎല്ലിനില്ല

വീണ്ടും തിരിച്ചടി; മിച്ചല്‍ സ്‌റ്റാര്‍ക്ക് ഇത്തവണത്തെ ഐപിഎല്ലിനില്ല

IPL 2018
ജൊഹന്നാസ്ബർഗ് , വെള്ളി, 30 മാര്‍ച്ച് 2018 (16:39 IST)
ഐപിഎല്‍ മത്സരങ്ങള്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് വമ്പന്‍ തിരിച്ചടി. പരുക്കിനെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ പേസ് ബോളര്‍ മിച്ചല്‍ സ്‌റ്റാര്‍ക്ക് ഇന്ത്യയിലേക്കില്ലെന്ന് വ്യക്തമായതാണ് കൊല്‍ക്കത്തയ്‌ക്ക് നിരാശയുണ്ടാക്കുന്നത്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ന് ആരംഭിച്ച നാലാം ടെസ്‌റ്റിനിടെയാണ് സ്‌റ്റാര്‍ക്കിന് പരുക്കേറ്റത്. വലതു കാലിനേറ്റ പരുക്ക് സാരമുള്ളതാണെന്നും വിശ്രമവും ചികിത്സയും അനിവാര്യമാണെന്നും ഡോക്‍ടര്‍മാര്‍ അറിയിച്ചതോടെയാണ് അദ്ദേഹം
ഐപിഎല്‍ കളിക്കില്ലെന്ന് ഉറപ്പായത്.

അടുത്തമാസം ഏഴിന് ആരംഭിക്കുന്ന ഐ പി എല്‍ മത്സരങ്ങളില്‍ ഓസ്‌ട്രേലിയന്‍ താരങ്ങളായ സ്‌റ്റീവ് സ്‌മിത്തും ഡേവിഡ് വാര്‍ണറും കളിക്കില്ല. പന്ത് ചുരുണ്ടല്‍ വിവാദത്തില്‍ വിലക്ക് വന്നതാണ് ഇരുവര്‍ക്കും തിരിച്ചടിയായത്. ഇതിനു പിന്നാലെയാണ് സ്‌റ്റാര്‍ക്കും പരുക്കിന്റെ പിടിയിലായത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വികാരഭരിതനായി ധോണി, പണി പാളുമെന്ന് മനസിലായതോടെ വെള്ളവുമായി റെയ്‌ന; ഒന്നും മറക്കാതെ മഹി