India vs Australia, T20 Series: ഇന്ത്യ-ഓസ്‌ട്രേലിയ ടി20 പരമ്പരയ്ക്കു നാളെ തുടക്കം; അറിയേണ്ടതെല്ലാം
സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ് വര്‍ക്കിലും ജിയോ ഹോട്ട് സ്റ്റാറിലും മത്സരങ്ങള്‍ തത്സമയം കാണാം
India vs Australia, T20 Series
India vs Australia, T20 Series: ഇന്ത്യ-ഓസ്‌ട്രേലിയ ടി20 പരമ്പരയ്ക്കു നാളെ (ഒക്ടോബര്‍ 29) തുടക്കം. അഞ്ച് ടി20 മത്സരങ്ങളാണ് ട്വന്റി 20 പരമ്പരയില്‍ ഉള്ളത്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.45 നു കളികള്‍ ആരംഭിക്കും.
ഒന്നാം ട്വന്റി 20: ഒക്ടോബര്‍ 29, ബുധന്‍ - കാന്‍ബെറ, ഓവല്‍
രണ്ടാം ട്വന്റി 20: ഒക്ടോബര്‍ 31, വെള്ളി - മെല്‍ബണ്‍
മൂന്നാം ട്വന്റി 20: നവംബര്‍ 2, ഞായര്‍ - ഹൊബാര്‍ട്ട് ഓവല്‍
നാലാം ട്വന്റി 20: നവംബര്‍ 6, വ്യാഴം - ഗോള്‍ഡ് കോസ്റ്റ് ഓവല്‍
അഞ്ചാം ട്വന്റി 20: നവംബര്‍ എട്ട്, ശനി - ബ്രിസ്ബണ്‍, ഗാബ
സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ് വര്‍ക്കിലും ജിയോ ഹോട്ട് സ്റ്റാറിലും മത്സരങ്ങള്‍ തത്സമയം കാണാം.
ഇന്ത്യ, സ്‌ക്വാഡ്: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, ശുഭ്മാന്‍ ഗില്‍, തിലക് വര്‍മ, നിതീഷ് കുമാര്‍ റെഡ്ഡി, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രിത് ബുംറ, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, സഞ്ജു സാംസണ്‍, റിങ്കു സിങ്, വാഷിങ്ടണ്‍ സുന്ദര്‍