Select Your Language

Notifications

webdunia
webdunia
webdunia
webdunia

മാക്സ്വെൽ തിരിച്ചെത്തും, പുതുമുഖങ്ങളായി ജാക്ക് വ്ഡ്വേർഡ്സും ബീർഡ്മാനും, അടിമുടി മാറി ഓസീസ് ടീം

Glen Maxwell,Australian Team, India vs Australia,T20 series,ഗ്ലെൻ മാക്സ്വെൽ,ഓസ്ട്രേലിയൻ ടീം, ഇന്ത്യ- ഓസ്ട്രേലിയൻ ടീം,ടി20 സീരീസ്

അഭിറാം മനോഹർ

, വെള്ളി, 24 ഒക്‌ടോബര്‍ 2025 (16:51 IST)
ഇന്ത്യക്കെതിരായ ഏകദിന പരമ്പരയ്ക്ക് ശേഷം നടക്കാനിരിക്കുന്ന ടി20 സീരീസിന് മുന്‍പായി വമ്പന്‍ മാറ്റങ്ങളുമായി ഓസ്‌ട്രേലിയ. ടി20 പരമ്പരയ്ക്കുള്ള ടീമിലാണ് ഓസീസ് മാറ്റങ്ങള്‍ വരുത്തിയത്. പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്‍ തിരിച്ചെത്തിയതാണ് ടി20 ടീമിലെ പ്രധാനമാറ്റം.
 
കഴിഞ്ഞ മാസം പരിശീലനത്തിനിടെയാണ് മാക്‌സ്വെല്ലിന് പരിക്കേറ്റത്. പരിക്കേറ്റ് വിശ്രമത്തിലായിരുന്ന ബെന്‍ ഡ്വാര്‍സൂയിസിനെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വെസ്റ്റേണ്‍ ഓസ്‌ട്രേലിയയുടെ 20കാരന്‍ മഹ്ലി ബീര്‍ഡ്മാനാണ് ടി20 ടീമില്‍ അവസരം ലഭിച്ച മറ്റൊരു താരം. ഓസ്‌ട്രേലിയന്‍ എ ടീമിലും ബിഗ് ബാഷ് ലീഗിലും മികച്ച പ്രകടനങ്ങളാണ് താരം നടത്തിയത്.
 
അതേസമയം ഇന്ത്യക്കെതിരായുള്ള മൂന്നാം ഏകദിനത്തില്‍ പുതുമുഖം ജാക്ക് വ്ഡ്വാര്‍ഡ്‌സിനെ ഓസീസ് ടീമില്‍ ഉള്‍പ്പെടുത്തി. പരമ്പര 2-0ത്തിന് ഓസ്‌ട്രേലിയ സ്വന്തമാക്കിയ സാഹചര്യത്തിലാണ് ഓസീസ് സീനിയര്‍ ടീമിലേക്ക് താരത്തിന് വിളിയെത്തിയത്. ഓസീസ് എ റ്റീമിനെ നയിച്ച താരം ചതുര്‍ദിന ടെസ്റ്റില്‍ 88 റണ്‍സ് നേടിയിരുന്നു. പിന്നാലെ ഏകദിന പരമ്പരയില്‍ താരം നേടിയ 89 റണ്‍സിന്റെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആദം സാമ്പ വിക്കറ്റുകളെടുക്കുമ്പോൾ കുൽദീപ് വെള്ളം കൊടുക്കാൻ നടക്കുന്നു, ഗംഭീറിനെതിരെ വിമർശനവുമായി ആരാധകർ