Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംഗതി കൈയില്‍ നിന്ന് പോയി തുടങ്ങി ! ഹെഡിന് സെഞ്ചുറി, സ്മിത്തിന് അര്‍ധ സെഞ്ചുറി; ഒന്നും ചെയ്യാനില്ലാതെ രോഹിത്

India vs Australia Test Match Result
, ബുധന്‍, 7 ജൂണ്‍ 2023 (21:22 IST)
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ആദ്യ ദിനം ഓസ്‌ട്രേലിയ മികച്ച നിലയില്‍. ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ 67 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് 247 റണ്‍സ് നേടിയിട്ടുണ്ട്. ട്രാവിസ് ഹെഡ് സെഞ്ചുറി നേടി. 114 ബോളില്‍ നിന്ന് 15 ഫോറും ഒരു സിക്‌സും സഹിതം 105 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയാണ് ഹെഡ്. അര്‍ധ സെഞ്ചുറിയുമായി സ്റ്റീവ് സ്മിത്തും ക്രീസിലുണ്ട്. ഡേവിഡ് വാര്‍ണര്‍ (43), മര്‍നസ് ലബുഷാനെ (26), ഉസ്മാന്‍ ഖവാജ (പൂജ്യം) എന്നിവരുടെ വിക്കറ്റുകളാണ് ഓസ്‌ട്രേലിയയ്ക്ക് നഷ്ടമായത്. 
 
മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ശര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. ടോസ് ലഭിച്ച ഇന്ത്യ ഓസ്‌ട്രേലിയയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. നാല് പേസര്‍മാരും ഒരു സ്പിന്നറുമായാണ് ഇന്ത്യ ഓസീസിനെതിരെ ഇറങ്ങിയിരിക്കുന്നത്. രവീന്ദ്ര ജഡേജയാണ് ഏക സ്പിന്നര്‍. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

WTC Final: കൈകളില്‍ കറുപ്പ് ബാന്‍ഡ് ധരിച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും, കാരണം ഇതാണ്