വളരെ ആവേശകരമായ ഒരു പരമ്പരയുടെ അന്ത്യത്തിനായിരുന്നു ബാംഗളൂരുവിലെ ഇന്ത്യ ഓസീസ് ഏകദിനമത്സരം സാക്ഷ്യം വഹിച്ചത്. ഏറെ കാലമായി വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ്, ശ്രീലങ്ക പോലുള്ള ചെറു ടീമുകളുമായി മത്സരിച്ചുവന്ന ഇന്ത്യ ഏറെ കാലത്തിന് ശേഷം തങ്ങൾക്കൊത്ത എതിരാളിയുമായി മത്സരിച്ച പരമ്പര എന്ന വിശേഷണം ഇപ്പോൾ അവസാനിച്ച ഇന്ത്യ ഓസീസ് ഏകദിന പരമ്പരക്കുണ്ട്. നിർണായകവും ആവേശകരവുമായ മൂന്നാം ഏകദിനമത്സരത്തിൽ ഓസീസിനെ തോൽപ്പിച്ച് ഇന്ത്യ കിരീടം ചൂടിയപ്പോൾ ഇന്ത്യൻ വിജയത്തിന് പിന്നിൽ വ്യക്തമായ കാരണങ്ങളും ഉണ്ടായിരുന്നു.
രാജ്‌കോട്ടില്‍ ഇന്ത്യ ചെയ്തതുപോലെ സ്‌കോര്‍ബോര്‍ഡില്‍ വമ്പന്‍ സ്‌കോര്‍ കുറിച്ച് ആതിഥേയരെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഓസീസ് പദ്ധതിയിട്ടെങ്കിലും തകർപ്പൻ തുടക്കം നൽകുമെന്ന് കരുതിയിരുന്ന ഡേവിഡ് വാര്‍ണര്‍ – ആരോണ്‍ ഫിഞ്ച് ജോടി പെട്ടെന്നു തിരിച്ചുകയറിയത് സന്ദര്‍ശകരെ പ്രതിസന്ധിയിലാക്കി. തുടർന്ന് ടീമിന്റെ നെടുംതൂൺ ആകുന്ന ഇന്നിങ്സ് സ്മിത് കാഴ്ച്ചവെച്ചെങ്കിലും മറ്റാരും സ്മിത്തിന് മികച്ച പിന്തുണ നൽകിയില്ല.64 പന്തില്‍ 54 റണ്‍സ് പൂര്‍ത്തിയാക്കിയാ ലബ്യുഷെയ്ന്‍ മടങ്ങിയതും ഓസീസിന് തിരിച്ചടിയായി.
മത്സരത്തിൽ ഒരവസരത്തിൽ 40 ഓവറിൽ നാലിന് 223 എന്ന നിലയിലായിരുന്നു ഓസ്ട്രേലിയ.. സ്റ്റീവ് സ്മിത്തും അലെക്‌സ് കാരിയും ക്രീസില്‍.എന്നാൽ ഇന്ത്യൻ ബൗളിങ്ങിന് മുന്നിൽ അലെക്‌സ് കാരിയും ആഷ്ടണ്‍ ടേണറും തുടരെ വീണത് സ്റ്റീവ് സ്മിത്തിനെ സമ്മര്‍ത്തിലാക്കി. വാലറ്റത്തെ കൂട്ടുനിര്‍ത്തി സ്‌കോറിങ് വേഗം കൂട്ടാന്‍ സ്മിത്ത് ശ്രമിച്ചെങ്കിലും സ്മിത് അതിൽ പരാജയപ്പെട്ടു.
മറുപടി ബാറ്റിങ്ങിൽ ഓസീസിന് എവിടെ പിഴച്ചൊ അതിൽ വിജയം നേടികൊണ്ടാണ് ഇന്ത്യ തിരിച്ചടിച്ചത്. നല്ല രീതിയിൽ മുന്നേറിയ രോഹിത് രാഹുൽ ഓപ്പണിങ് കൂട്ടുക്കെട്ട് മികച്ച തുടക്കമാണ് ഇന്ത്യക്ക് സമ്മാനിച്ചത്. രണ്ടാം വിക്കറ്റിൽ ഒന്നിച്ച രോഹിത്ത് കോലി കൂട്ടുക്കെട്ട് രണ്ടാം വിക്കറ്റിൽ നേടിയ 137 റൺസിന്റെ കൂട്ടുക്കെട്ടും മത്സരത്തിൽ നിർണായകമായി.
ഇന്ത്യൻ ബൗളർമാർ അവസാന ഓവറുകളിൽ കാണിച്ചത് പോലെയുള്ള മികച്ച പ്രകടനങ്ങൾ നടത്തുന്നതിൽ ഓസീസ് ബൗളർമാർ പൂർണപരാജയമായതും മത്സരം ഇന്ത്യക്ക് അനുകൂലമാക്കി. പാറ്റ് കമ്മിന്‍സും മിച്ചല്‍ സ്റ്റാര്‍ക്കും ജോഷ് ഹേസല്‍വുഡും അടങ്ങുന്ന ലോകോത്തര ബൗളിങ് നിരയ്ക്ക് മുന്നില്‍ ഇന്ത്യ കഷ്ടപ്പെടുമെന്നാണ് ഏവരും കരുതിയതെങ്കിലും സംഭവിച്ചത് നേരെ തിരിച്ചാണ്.