Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരിക്കല്‍ കൂടി വല്ല്യേട്ടനായി ധോണി; ഓസ്‌ട്രേലിയയില്‍ ചരിത്രമെഴുതി കോഹ്‌ലിയും സംഘവും

ഒരിക്കല്‍ കൂടി വല്ല്യേട്ടനായി ധോണി; ഓസ്‌ട്രേലിയയില്‍ ചരിത്രമെഴുതി കോഹ്‌ലിയും സംഘവും
മെൽബൺ , വെള്ളി, 18 ജനുവരി 2019 (16:50 IST)
മഹേന്ദ്ര സിംഗ് ധോണിയുടെ ഫിനിഷിംഗ് പാഠവം ക്രിക്കറ്റ് ലോകം വീണ്ടും കണ്ടപ്പോള്‍ മെൽബണിൽ ഓസ്ട്രേലിയയെ ഏഴു വിക്കറ്റിന് തകർത്ത് ഇന്ത്യ ചരിത്രം കുറിച്ചു. ഓസീസ് ഉയർത്തിയ 231 റൺസ് വിജയലക്ഷ്യം നാലു പന്തുകൾ ബാക്കിനിൽക്കെ കോഹ്‌ലിപ്പട മറികടന്നു.

ധോണിക്കൊപ്പം (87) അവസാന ഓവറുകളില്‍ മികച്ച ബാറ്റിംഗ് പുറത്തെടുത്ത കേദാര്‍ ജാദവും (61) വിജയത്തില്‍ ക്രെഡിറ്റിന് അവകാശിയാണ്. വിരാട് കോഹ്‌ലിയുടെ (46) പ്രകടനവും നിര്‍ണായകമായി. ധോണി ജാദവ് സഖ്യം 121 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.

114 പന്തുകൾ നേരിട്ട ധോണി ആറു ബൗണ്ടറികൾ സഹിതം 87 റൺസുമായി പുറത്താകാതെ നിന്നു. ജാദവ് 57 പന്തിൽ ഏഴു ബൗണ്ടറി സഹിതം 61 റൺസോടെ കൂട്ടുനിന്നു.

ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. 15  റണ്‍സ് എടുക്കുന്നതിനിടെ രോഹിത് ശര്‍മ (9) നഷ്ടമായി. പിന്നാലെ ശിഖര്‍ ധവാനും (23) കൂടാരം കയറിയതോടെ കോഹ്‌ലി - ധോണി സഖ്യം കളി ഏറ്റെടുക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 54 റണ്‍സ് കൂട്ടിച്ചേര്‍ത്തെങ്കിലും വിരാടിന്റെ പുറത്താകന്‍ ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കി. എന്നാല്‍ കളിയുടെ നിയന്ത്രണം ധോണി ഏറ്റെടുത്തതോടെ ഇന്ത്യ വിജയ വഴിയില്‍ എത്തുകയായിരുന്നു.

പരമ്പരയിൽ ആദ്യമായി അവസരം ലഭിച്ച യുസ്‌വേന്ദ്ര ചാഹലിന്റെ ആറ് വിക്കറ്റ് നേട്ടമാണ് ഓസ്‌ട്രേലിയയെ കുറഞ്ഞ സ്‌കോറില്‍ ഒതുക്കിയത്. പീറ്റർ ഹാൻഡ്സ്കോംബ് (58) ആണ് ഓസീസിന്റെ ടോപ് സ്കോറർ. ഉസ്മാൻ ഖവാജ (34), ഷോൺ മാർഷ് (39), ഗ്ലെൻ മാക്സ്‌വെൽ (26), അലക്സ് കാറെ (അഞ്ച്), ആരോൺ ഫിഞ്ച് (14), മാർക്കസ് സ്റ്റോയ്നിസ് (10), ജേ റിച്ചാർഡ്സൻ (16), ആദം സാംപ (എട്ട്), സ്റ്റാൻലേക്ക് (പൂജ്യം), പീറ്റർ സിഡിൽ (10) എന്നിങ്ങനെയാണ് ഓസീസ് താരങ്ങളുടെ പ്രകടനം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ക്യാച്ച് ധോണിയുടേതാണെന്ന് ഓര്‍ക്കണമായിരുന്നു; ഓസീസ് നഷ്‌ടപ്പെടുത്തിയത് പൊന്നും വിലയുള്ള വിക്കറ്റ്