Webdunia - Bharat's app for daily news and videos

Install App

India vs Bangladesh Series Cancelled: ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനം ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്

ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര അന്തരീക്ഷം ഇപ്പോള്‍ അത്ര മെച്ചപ്പെട്ടതല്ല

രേണുക വേണു
വെള്ളി, 4 ജൂലൈ 2025 (10:48 IST)
India vs Bangladesh

India vs Bangladesh Series Cancelled: ഓഗസ്റ്റ് 17 നു ആരംഭിക്കേണ്ട ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനം ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രപരമായ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് ഇന്ത്യ ബംഗ്ലാദേശിലേക്കു പോകാന്‍ തയ്യാറല്ലാത്തതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. 
 
ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര അന്തരീക്ഷം ഇപ്പോള്‍ അത്ര മെച്ചപ്പെട്ടതല്ല. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യന്‍ ടീം ബംഗ്ലാദേശിലേക്കു പോകാതിരിക്കുന്നതാണ് നല്ലതെന്ന് കേന്ദ്ര സര്‍ക്കാര്‍ ബിസിസിഐയ്ക്കു നിര്‍ദേശം നല്‍കിയെന്നാണ് വിവരം. സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് ബംഗ്ലാദേശ് പര്യടനം ഒഴിവാക്കാന്‍ ബിസിസിഐ തീരുമാനിച്ചിട്ടുണ്ട്. 
 
ബംഗ്ലാദേശ് പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് ഹസീന രാജിവെച്ച് നാടുവിടേണ്ടിവന്ന സാഹചര്യമാണ് ഇന്ത്യയുടെ അയല്‍രാജ്യത്ത് സ്ഥിതിഗതികള്‍ വഷളാക്കിയത്. ബംഗ്ലാദേശ് വിട്ട ഷെയ്ഖ് ഹസീന ഇന്ത്യയില്‍ അഭയം പ്രാപിച്ചിരുന്നു. ഷെയ്ഖ് ഹസീനയോടും അവരുടെ പാര്‍ട്ടിയായ അവാമി ലീഗിനോടും നരേന്ദ്ര മോദി സര്‍ക്കാര്‍ പുലര്‍ത്തുന്ന സൗഹാര്‍ദ്ദപരമായ ബന്ധത്തില്‍ ബംഗ്ലാദേശിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കു എതിര്‍പ്പുണ്ട്. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനം ഉപേക്ഷിക്കാന്‍ ആലോചനകള്‍ നടക്കുന്നത്. 

മൂന്ന് വീതം ഏകദിനങ്ങളും ട്വന്റി 20 മത്സരങ്ങളും അടങ്ങിയതായിരുന്നു ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനം. വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ ഐപിഎല്ലിനു ശേഷം ക്രിക്കറ്റിലേക്കു തിരിച്ചെത്തുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്ന പര്യടനം കൂടിയായിരുന്നു ഇത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

Shubman Gill blasts Akash Deep: 'എന്ത് നോക്കിയാ നില്‍ക്കുന്നെ'; പുതിയ ക്യാപ്റ്റന്‍ അത്ര 'കൂളല്ല', ആകാശ് ദീപിനു വഴക്ക് (വീഡിയോ)

India vs England 2nd Test, Day 2: ബുംറയില്ലെങ്കിലും വിക്കറ്റ് വീഴും; ഇന്ന് നിര്‍ണായകം, റൂട്ട് 'ടാസ്‌ക്'

Shubman Gill: രാജകുമാരനു കിരീടധാരണം; എഡ്ജ്ബാസ്റ്റണില്‍ ഇരട്ട സെഞ്ചുറിയുമായി ഗില്‍

Diogo Jota Death: ജോട്ട വിവാഹിതനായത് ദിവസങ്ങൾക്കു മുൻപ്; വിവാഹ വീഡിയോ പങ്കുവെച്ചത് മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ്

Shocking News: പോര്‍ച്ചുഗല്‍ ഫുട്‌ബോളര്‍ ഡിയോഗോ ജോട്ട വാഹനാപകടത്തില്‍ മരിച്ചു

അടുത്ത ലേഖനം
Show comments