India vs Bangladesh T 20 World Cup Match: ലോകകപ്പില്‍ ഇന്ത്യക്ക് ഇന്ന് നിര്‍ണായകം, വഴി മുടക്കുമോ ബംഗ്ലാദേശ്?
ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30 ന് മത്സരം ആരംഭിക്കും
India vs Bangladesh T 20 World Cup Match: ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ. ഗ്രൂപ്പ് രണ്ടില്‍ നിന്ന് സെമിയിലെത്താന്‍ പരസ്പരം മത്സരിക്കുന്ന ടീമുകളാണ് ഇന്ത്യയും ബംഗ്ലാദേശും. അതുകൊണ്ട് തന്നെ കളി തീപാറും.
അഡ്ലെയ്ഡ് ഓവലിലാണ് ഇന്ത്യ-ബംഗ്ലാദേശ് മത്സരം. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30 ന് മത്സരം ആരംഭിക്കും. സ്റ്റാര്‍ സ്പോര്‍ട്സിലും ഹോട്ട്സ്റ്റാറിലും മത്സരം തത്സമയം കാണാം.
നേരിയ മഴ സാധ്യതയാണ് അഡ്ലെയ്ഡില്‍ ഉള്ളത്. വൈകിട്ടാണ് മഴ പെയ്യാന്‍ കൂടുതല്‍ സാധ്യത.
ബംഗ്ലാദേശിനെതിരെ ജയിച്ചാല്‍ മാത്രമേ ഇന്ത്യക്ക് ലോകകപ്പ് സെമി സാധ്യത നിലനിര്‍ത്താന്‍ സാധിക്കൂ.