Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബംഗാൾ കടുവകളെ ഭയക്കണോ, ഇന്ത്യയുടെ വജ്രായുധം ഇവർ !

ബംഗാൾ കടുവകളെ ഭയക്കണോ, ഇന്ത്യയുടെ വജ്രായുധം ഇവർ !

ചിപ്പി പീലിപ്പോസ്

, ബുധന്‍, 23 ഒക്‌ടോബര്‍ 2019 (16:00 IST)
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരുകയും ടി20 പരമ്പര സമനിലയിലാക്കുകയും ചെയ്ത ഇന്ത്യയുടെ അടുത്ത എതിരാളികള്‍ ബംഗ്ലാദേശാണ്. ബംഗ്ലാദേശിനെതിരേ ടി20, ടെസ്റ്റ് പരമ്പരകളാണ് ഇനി ടീം ഇന്ത്യക്കു മുന്നിലുള്ളത്. നവംബറില്‍ മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയോടെയാണ് ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനത്തിനു തുടക്കം.
 
ദക്ഷിണാഫ്രിക്കയെ തോൽ‌പ്പിച്ചത് പോലെ അത്ര നിസാരമായിരിക്കില്ല ബംഗാൾക്കടുവകളെ പിന്നിലാക്കുക എന്നത്. ഇക്കാര്യത്തിൽ ശക്തമായ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് മുന്‍ ടെസ്റ്റ് ഇതിഹാസം വിവിഎസ് ലക്ഷ്മണ്‍. ടി20 പരമ്പരയില്‍ ഇന്ത്യയെ വിറപ്പിക്കുന്ന പ്രകടനം ബംഗ്ലാദേശില്‍ നിന്നും പ്രതീക്ഷിക്കാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
 
ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ടി20 പരമ്പര പൊടിപാറുമെന്ന് ലക്ഷ്മണ്‍ അഭിപ്രായപ്പെട്ടു. അധികം കഷ്ട്പ്പാടില്ലാതെ ജയിച്ച് കയറാമെന്ന പ്രതീക്ഷ ഇന്ത്യയ്ക്ക് വേണ്ട. വാശിയേറിയ പോരാട്ടം ആയിരിക്കും അവർ കാഴ്ച വെയ്ക്കുക. ഒരുപാട് അനുഭവ സമ്പത്ത് ഉള്ള ടീമാണ് അത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ബംഗ്ലാ ടീം ഏറെ മുന്നോട്ടു പോയിക്കഴിഞ്ഞു. അവരെ നിസാരമായി കാണരുതെന്നും ലക്ഷ്മൺ പറയുന്നു. 
 
നവംബര്‍ മൂന്നിനാണ് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ടി20 പരമ്പരയിലെ ആദ്യ മല്‍സരം. ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മൂന്നാമത്തെ പരമ്പര കൂടിയാണിത്. ബംഗാൾ കടുവകളെ ഭയക്കണമെന്ന് ലക്ഷ്മണ പറയുന്നുണ്ടെങ്കിലും ഇന്ത്യൻ ടീമിന്റെ ശക്തി എന്താണെന്ന് റാഞ്ചിയിൽ തെളിച്ചതാണെന്ന് ആരാധകർ പറയുന്നു. ഇന്ത്യയുടെ ബാറ്റിംഗ്/ ബൌളിംഗ് നിര ശക്തമാണ്. ബംഗ്ലാദേശിനെ പൊട്ടിക്കാൻ തന്നെ ഇന്ത്യയ്ക്ക് കഴിയുമെന്നാണ് കണക്കുകൂട്ടൽ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോഹ്ലി ചെയ്തത് ആനമണ്ടത്തരം; ആഞ്ഞടിച്ച് മുൻ ഇന്ത്യൻ നായകൻ