India vs England, 1st T20I: ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ ട്വന്റി 20 ഇന്ന്; സഞ്ജു ഓപ്പണര്‍
ഹാര്‍ദിക് പാണ്ഡ്യയും നിതീഷ് കുമാര്‍ റെഡ്ഡിയും പ്ലേയിങ് ഇലവനില്‍ ഉണ്ടാകും
India vs England 1st T20I
India vs England, 1st T20I: ഇന്ത്യ-ഇംഗ്ലണ്ട് ട്വന്റി 20 പരമ്പരയ്ക്കു ഇന്നു തുടക്കം. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇന്ത്യന്‍ സമയം ഇന്ന് രാത്രി ഏഴിനാണ് ആദ്യ മത്സരം നടക്കുക. അഞ്ച് മത്സരങ്ങളാണ് ട്വന്റി 20 പരമ്പരയില്‍ ഉള്ളത്. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണും ഉണ്ട്.
സഞ്ജുവിനൊപ്പം അഭിഷേക് ശര്‍മ ഇന്ത്യന്‍ ഇന്നിങ്സ് ഓപ്പണ്‍ ചെയ്യും. ഹാര്‍ദിക് പാണ്ഡ്യയും നിതീഷ് കുമാര്‍ റെഡ്ഡിയും പ്ലേയിങ് ഇലവനില്‍ ഉണ്ടാകും.
സാധ്യത ഇലവന്‍: സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, നിതീഷ് കുമാര്‍ റെഡ്ഡി, അക്സര്‍ പട്ടേല്‍, അര്‍ഷ്ദീപ് പട്ടേല്‍, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി
ആദ്യ ട്വന്റി 20 മത്സരത്തിനുള്ള പ്ലേയിങ് ഇലവനെ ഇംഗ്ലണ്ട് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ജോസ് ബട്‌ലര്‍ നയിക്കുന്ന ടീമില്‍ യുവതാരം ജേക്കബ് ബെതേല്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.
ഇംഗ്ലണ്ട് പ്ലേയിങ് ഇലവന്‍: ബെന്‍ ഡക്കറ്റ്, ഫിലിപ് സാള്‍ട്ട്, ജോസ് ബട്ലര്‍, ഹാരി ബ്രൂക്ക്, ലിയാം ലിവിങ്സ്റ്റണ്‍, ജേക്കബ് ബെതേല്‍, ജാമി ഓവര്‍ടണ്‍, ഗസ് അറ്റ്കിന്‍സണ്‍, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ്, മാര്‍ക് വുഡ്
രണ്ടാം ട്വന്റി 20: ജനുവരി 25 ശനി - ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍
മൂന്നാം ട്വന്റി 20: ജനുവരി 28 ചൊവ്വ - രാജ്‌കോട്ട് നിരഞ്ജന്‍ സ്റ്റേഡിയത്തില്‍
നാലാം ട്വന്റി 20: ജനുവരി 31 വെള്ളി - പൂണെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍
അഞ്ചാം ട്വന്റി 20: ഫെബ്രുവരി 2 ഞായര്‍ - മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍
എല്ലാ ട്വന്റി 20 മത്സരങ്ങളും ഇന്ത്യന്‍ സമയം രാത്രി ഏഴിനു ആരംഭിക്കും. സ്റ്റാര്‍ സ്പോര്‍ട്സിലും ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലും മത്സരം തത്സമയം കാണാം.