Select Your Language

Notifications

webdunia
webdunia
webdunia
webdunia

മലേഷ്യയെ 31 റൺസിന് എറിഞ്ഞിട്ട് ഇന്ത്യൻ വനിതകൾ, വൈഷ്ണവിക്ക് ഹാട്രിക് അടക്കം 5 വിക്കറ്റുകൾ

Vaishnavi

അഭിറാം മനോഹർ

, ചൊവ്വ, 21 ജനുവരി 2025 (13:56 IST)
Vaishnavi
അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പില്‍ ആതിഥേയരായ മലേഷ്യയെ കേവലം 31 റണ്‍സിന് പുറത്താക്കി ഇന്ത്യ. മലേഷ്യയ്‌ക്കെതിരെ ഹാട്രിക് അടക്കം 5 വിക്കറ്റുകള്‍ നേടിയ വൈഷ്ണവി ശര്‍മയാണ് മലേഷ്യയെ തകര്‍ത്തത്. നാല് ഓവറില്‍ വെറും 5 റണ്‍സ് മാത്രമാണ് താരം വിട്ടുകൊടുത്തത്. ആയുഷി ശുക്ല മൂന്ന് വിക്കറ്റും മലയാളി താരം ജോഷിതയ്ക്ക് ഒരു വിക്കറ്റുമുണ്ട്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മലേഷ്യന്‍ ടീമില്‍ ഒരാള്‍ക്ക് പോലും രണ്ടക്കം തികയ്ക്കാനായില്ല. 5 റണ്‍സ് വീതം നേടിയ ഹുസ്‌ന, നുര്‍ ആലിയ എന്നിവരാണ് മലേഷ്യയുടെ ടോപ് സ്‌കോറര്‍.
 
രണ്ടാം ഓവറില്‍ മലയാളി താരമായ ജോഷിതയാണ് മലേഷ്യയുടെ വിക്കറ്റ് വീഴ്ച്ചയ്ക്ക് തുടക്കമിട്ടത്. വാലറ്റത്തെ തകര്‍ത്തുകൊണ്ടാണ് വൈഷ്ണവി ഹാട്രിക് പൂര്‍ത്തിയാക്കിയത്. വൈഷ്ണവിയുടെ ലോകകപ്പിലെ അരങ്ങേറ്റമത്സരമായിരുന്നു ഇത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സഞ്ജു, മോനെ.. നീയിങ്ങ് പോര്: സഞ്ജുവിനെ കളിക്കാൻ ക്ഷണിച്ച് രാജസ്ഥാൻ, തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷനുകൾ