Select Your Language

Notifications

webdunia
webdunia
webdunia
webdunia

India vs England 1st Test: ഇന്ത്യയില്‍ വന്നു ബാസ് ബോള്‍ കളിക്കാമെന്നാണോ ഇംഗ്ലണ്ട് കരുതിയത്? കത്തിക്കയറി ജയ്‌സ്വാള്‍

ഏകദിന ശൈലിയില്‍ തകര്‍ത്തടിക്കാമെന്ന ഇംഗ്ലണ്ടിന്റെ 'ബാസ് ബോള്‍' സ്വപ്‌നങ്ങള്‍ക്ക് തുടക്കം മുതല്‍ തിരിച്ചടികള്‍ നേരിടേണ്ടി വന്നു

India, England, Rohit Sharma, India vs England

രേണുക വേണു

, വ്യാഴം, 25 ജനുവരി 2024 (16:40 IST)
India

India vs England 1st Test: ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ പിടിമുറുക്കി ഇന്ത്യ. ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനെ 246 ന് ഔള്‍ഔട്ട് ആക്കിയ ഇന്ത്യ ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ ഒന്നാം ഇന്നിങ്‌സില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 104 റണ്‍സ് നേടിയിട്ടുണ്ട്. യഷസ്വി ജയ്‌സ്വാള്‍ 64 പന്തില്‍ 67 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്നു. 35 പന്തില്‍ എട്ട് റണ്‍സുമായി ശുഭ്മാന്‍ ഗില്ലും ക്രീസിലുണ്ട്. 27 പന്തില്‍ 24 റണ്‍സ് നേടിയ രോഹിത് ശര്‍മയെയാണ് ഇന്ത്യക്ക് നഷ്ടമായത്. 
 
ഏകദിന ശൈലിയില്‍ തകര്‍ത്തടിക്കാമെന്ന ഇംഗ്ലണ്ടിന്റെ 'ബാസ് ബോള്‍' സ്വപ്‌നങ്ങള്‍ക്ക് തുടക്കം മുതല്‍ തിരിച്ചടികള്‍ നേരിടേണ്ടി വന്നു. സ്‌കോര്‍ ബോര്‍ഡില്‍ 55 റണ്‍സായപ്പോള്‍ ഇംഗ്ലണ്ടിനു ആദ്യ വിക്കറ്റ് നഷ്ടമായി. പിന്നീട് കൃത്യമായ ഇടവേളകളില്‍ ഓരോ ഇംഗ്ലണ്ട് ബാറ്റര്‍മാരും കൂടാരം കയറി. 88 പന്തില്‍ 70 റണ്‍സ് നേടിയ ബെന്‍ സ്റ്റോക്‌സ് ആണ് ഇംഗ്ലണ്ട് നിരയില്‍ ടോപ് സ്‌കോറര്‍. ബെയര്‍‌സ്റ്റോ 37 റണ്‍സ് നേടി. 
 
ഇന്ത്യക്കായി രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ നേടി. അക്ഷര്‍ പട്ടേലിനും ജസ്പ്രീത് ബുംറയ്ക്ക് രണ്ട് വിക്കറ്റുകള്‍ വീതം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Joe Root:ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 4,000 റണ്‍സ്, ഒപ്പം സച്ചിന്റെ ഒരു റെക്കോര്‍ഡ് നേട്ടവും മറികടന്ന് ജോ റൂട്ട്