Select Your Language

Notifications

webdunia
webdunia
webdunia
webdunia

India vs England 2nd Test: 'ഒടുവില്‍ ഡിക്ലയര്‍'; എഡ്ജ്ബാസ്റ്റണില്‍ ഇംഗ്ലണ്ടിനു ജയിക്കാന്‍ 608 റണ്‍സ്

ഒന്നാം ഇന്നിങ്‌സില്‍ ഇരട്ട സെഞ്ചുറി നേടിയ ഇന്ത്യന്‍ നായകന്‍ ശുഭ്മാന്‍ ഗില്‍ രണ്ടാം ഇന്നിങ്‌സില്‍ സെഞ്ചുറിയുമായി തിളങ്ങി

India vs England 2nd Test Day 4, India vs England 2nd Test Day 3 Scorecard, India vs England 2nd Test, Edgbaston Test, India vs England Live Scorecard, India vs England 2nd test Day 2 Live Updates, India vs England edgbaston Test Live,  India vs Engl

രേണുക വേണു

Edgbaston , ശനി, 5 ജൂലൈ 2025 (21:45 IST)
Shubman Gill

India vs England 2nd Test: എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിനു ജയിക്കാന്‍ വേണ്ടത് 608 റണ്‍സ്. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ 427-6 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. ഇന്ത്യക്ക് ഒന്നാം ഇന്നിങ്‌സില്‍ 187 റണ്‍സ് ലീഡ് ലഭിച്ചിരുന്നു. 
 
ഒന്നാം ഇന്നിങ്‌സില്‍ ഇരട്ട സെഞ്ചുറി നേടിയ ഇന്ത്യന്‍ നായകന്‍ ശുഭ്മാന്‍ ഗില്‍ രണ്ടാം ഇന്നിങ്‌സില്‍ സെഞ്ചുറിയുമായി തിളങ്ങി. 162 പന്തില്‍ 13 ഫോറും എട്ട് സിക്‌സും സഹിതം 161 റണ്‍സ് നേടിയാണ് ഗില്‍ പുറത്തായത്. റിഷഭ് പന്ത് (58 പന്തില്‍ 65), രവീന്ദ്ര ജഡേജ (118 പന്തില്‍ പുറത്താകാതെ 69), കെ.എല്‍.രാഹുല്‍ (84 പന്തില്‍ 55) എന്നിവര്‍ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യക്കായി അര്‍ധ സെഞ്ചുറി നേടി. 
 
ജോഷ് ടങ്ക്, ഷോയ്ബ് ബാഷിര്‍ എന്നിവര്‍ ഇംഗ്ലണ്ടിനായി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ജോ റൂട്ടിനും ബ്രണ്ടന്‍ കാര്‍സിനും ഓരോ വിക്കറ്റ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Shubman Gill: എഴുതി തള്ളിയവർ എവിടെ?, കണ്ണാ കൊഞ്ചം ഇങ്കെ പാർ, ഗില്ലാട്ടമല്ല ഇത് വിളയാട്ടം