Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇംഗ്ലണ്ടിനെതിരെ ഇന്ത്യ പൊരുതുന്നു, റിഷഭ് പന്തിന് സെഞ്ചുറി

ഇംഗ്ലണ്ടിനെതിരെ ഇന്ത്യ പൊരുതുന്നു, റിഷഭ് പന്തിന് സെഞ്ചുറി
, വെള്ളി, 5 മാര്‍ച്ച് 2021 (17:30 IST)
ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്‌ക്ക് ആദ്യ ഇന്നിങ്‌സ് ലീഡ്. ഇംഗ്ലണ്ട് ഉയർത്തിയ 205 റൺസ് പിന്തുടർന്ന ഇന്ത്യ രണ്ടാം ദിനം കളിയവസാനിക്കുമ്പോൾ 7 വിക്കറ്റ് നഷ്ടത്തിൽ 294 റൺസെന്ന നിലയിലാണ്. ഒരു ഘട്ടത്തിൽ 6 വിക്കറ്റ് നഷ്ടത്തിൽ 146 റൺസെന്ന നിലയിലായിരുന്ന ഇന്ത്യയ്എ റിഷഭ് പന്തും വാഷി‌ങ്‌ടൺ സുന്ദറും ചേർന്നാണ് കരകയറ്റിയത്.
 
ഓസീസിൽ നിർണായക മത്സരങ്ങളിൽ ഇന്ത്യയുടെ കൈപ്പിടിച്ചുയർത്തിയ റിഷഭ് പന്ത് തന്നെയാണ് നിർണായകമായ നാലാം ക്രിക്കറ്റ് ടെസ്റ്റിലും തകർച്ചയിൽ നിന്നും ടീമിനെ കരകയറ്റിയത്. തന്റെ സ്വതസിദ്ധമായ കളിയിലൂടെ സ്കോർ ഉയർത്തിയ പന്ത് 118 പന്തിൽ 13 ഫോറും 2 സിക്‌സറുമടക്കം 101 റൺസ് നേടിയാണ് പുറത്തായത്. ജെയിംസ് ആൻഡേഴ്‌സണാണ് വിക്കറ്റ്.
 
റിഷഭ് പന്ത് പുറത്തായ ശേഷം അക്‌സർ പട്ടേലിനെ കൂട്ടുപിടിച്ച് വാഷിങ്ടൺ സുന്ദർ സ്കോർ ഉയർത്തുകയാണ്. 60 റൺസുമായി വാഷിങ്‌ടൺ സുന്ദറും 11 റൺസുമായി അക്‌സർ പട്ടേലുമാണ് ക്രീസിലുള്ളത്. ഇംഗ്ലണ്ടിനായി ജെയിംസ് ആൻഡേഴ്‌സൺ മൂന്നും ബെൻ സ്റ്റോക്‌സ് ജാക്ക് ലീച്ച് എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്‌ത്തി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സെഞ്ചൂറികള്‍ മാത്രമല്ല, ഏറ്റവും കൂടുതല്‍ പൂജ്യം എന്ന നാണക്കേടിന്റെ റെക്കോഡും ഇനി കോലിക്ക്