Webdunia - Bharat's app for daily news and videos

Install App

ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പര: റൺവേട്ടക്കാരിൽ ഒന്നാമതെത്താൻ കോലിയും ജേസൺ റോയിയും

Webdunia
ശനി, 20 മാര്‍ച്ച് 2021 (14:44 IST)
ഇന്ത്യ ഇംഗ്ലണ്ട് ടി20 പരമ്പരയിലെ അവസാനമത്സരം ഇന്ന് വൈകീട്ട് നടക്കാനിരിക്കെ ടൂർണമെന്റിൽ റൺവേട്ടക്കാരുടെ തലപ്പെത്താൻ കടുത്ത പോരാട്ടമാണ് നടക്കുന്നത്. അഞ്ചാം മത്സരം ഇന്ന് നടക്കാനിരിക്കെ ഇന്ത്യൻ നായകൻ വിരാട് കോലിയാണ് റൺവേട്ടക്കാരുടെ പട്ടികയിൽ ഒന്നാമത്.
 
പരമ്പരയിൽ രണ്ടും മൂന്നും മത്സരങ്ങളിൽ അർധ സെഞ്ചുറി സ്വന്തമാക്കിയ കോലി 151 റൺസാണ് നേടിയിട്ടുള്ളത്. അതേസമയം വെറും 7 റൺസ് വ്യത്യാസത്തിൽ ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ഓപ്പണർ ജേസൺ റോയ് രണ്ടാം സ്ഥാനത്തുണ്ട്. പരമ്പരയിൽ അർധ സെഞ്ചുറികൾ ഒന്നും നേടാനായില്ലെങ്കിലും മികച്ച പ്രകടനമാണ് റോയ് കാഴ്‌ച്ചവെക്കുന്നത്.
 
121 റൺസുകളോടെ ഇന്ത്യൻ മധ്യനിര താരമായ ശ്രേയസ് അയ്യരാണ് പട്ടികയിൽ മൂന്നാമത്. അതേസമയം വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ 7 വിക്കറ്റുമായി ഇംഗ്ലണ്ടിന്റെ ജോഫ്രാ ആർച്ചറാണ് മുന്നിൽ. അഞ്ച് വിക്കറ്റുകളോടെ ഇംഗ്ലണ്ടിന്റെ തന്നെ മാർക്ക് വുഡും ഇന്ത്യയുടെ ശാർദൂൽ ഠാക്കൂറുമാണ് പട്ടികയിൽ ആർച്ചറിന് പിന്നിലുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Yashasvi Jaiswal: 'കൃത്യനിഷ്ഠ വേണം'; യുവതാരത്തിന്റെ അലസതയില്‍ രോഹിത്തിനു 'കലിപ്പ്'

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി പൃഥ്വി ഷാ

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ പുകഴ്ത്തി ജോ റൂട്ട്

എല്ലാം കാണുക

ഏറ്റവും പുതിയത്

2 മത്സരങ്ങൾ കൊണ്ട് ആരെയും വിലയിരുത്തരുത്, പന്ത് കഠിനാധ്വാനി, അടുത്ത മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തുമെന്ന് രോഹിത് ശർമ

കുൽദീപും അക്ഷറും ഉള്ളപ്പോൾ എന്തുകൊണ്ട് തനുഷ് കൊട്ടിയൻ ?, കാരണം വ്യക്തമാക്കി രോഹിത് ശർമ

മുഖം രക്ഷിക്കാൻ കേന്ദ്ര കായിക മന്ത്രാലയം, മനു ഭാക്കറിനെ ഖേൽ രത്നയ്ക്ക് ശുപാർശ ചെയ്തേക്കും

ഷമി വരുമെന്ന് കരുതി ആരും മനക്കോട്ട കെട്ടണ്ട; സ്റ്റാര്‍ പേസര്‍ ഓസ്‌ട്രേലിയയിലേക്ക് ഇല്ല !

വിനോദ് കാംബ്ലി ആശുപത്രിയില്‍; അല്‍പ്പം ഗുരുതരമെന്ന് റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments