Publish Date: Fri, 19 Mar 2021 (17:45 IST)
Updated Date: Fri, 19 Mar 2021 (17:47 IST)
ഇംഗ്ലണ്ടിനെതിരായ നാലാം ടി20യുടെ അവസാന നിമിഷങ്ങളിൽ നായകത്വം രോഹിത്തിന് കൈമാറിയ വിരാട് കോലിയെ പരിഹസിച്ച് മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോൺ. രോഹിത്തിന്റെ ഇടപെടൽ കോലി അനുവദിച്ചതോടെ രോഹിത്തിന്റെ തന്ത്രങ്ങൾ ഫലം കണ്ടെന്നാണ് വോൺ ട്വിറ്ററിൽ കുറിച്ചത്.
മത്സരത്തിന്റെ അവസാന ഓവറുകളിൽ തുടയിൽ വേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് താൻ മാറി നിന്നതെന്ന് മത്സരശേഷം കോലി പറഞ്ഞു. മികച്ച് ക്യാപ്‌റ്റൻസി, രോഹിത്ത് ശർമയെ ഇടപെടാൻ അനുവദിച്ചു. രോഹിത്തിന്റെ തന്ത്രങ്ങൾ ഫലം കണ്ടു എന്നാണ് വോണിന്റെ പരിഹാസം.
പിന്നാലെ ഇംഗ്ലണ്ടിനെതിരെ മത്സരം ജയിച്ചത് മുംബൈ ഇന്ത്യൻസ് ടീമാണെന്നും വോൺ ട്വിറ്ററിൽ കുറിച്ചു.