Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമ്പയർമാർക്ക് "എനിക്ക് അറിയില്ല" എന്ന ഓപ്‌ഷൻ വേണം: സോഫ്‌റ്റ് സിഗ്നലിനെതിരെ വിരാട് കോലി

അമ്പയർമാർക്ക്
, വെള്ളി, 19 മാര്‍ച്ച് 2021 (13:24 IST)
ഫീൽഡ് അമ്പയറുടെ സോഫ്‌റ്റ് സിഗ്നൽ മറികടക്കാൻ വ്യക്തമായ തെളിവ് വേണമെന്ന നിയമത്ഥെ ചോദ്യം ചെയ്‌ത് ഇന്ത്യൻ നായകൻ വിരാട് കോലി. ഇംഗ്ലണ്ടിനെതിരായ നാലാം ടി20യിൽ സൂര്യകുമാറിന്റെ പുറത്താവലിന്റെ പശ്ചാത്തലത്തിലാണ് കോലിയുടെ പ്രതികരണം.
 
ടെസ്റ്റ് പരമ്പരയിലും സമാനമായ സംഭവമുണ്ടായി. രഹാനെ ക്യാച്ച് എടുത്തു. എന്നാൽ പന്ത് ഗ്രൗണ്ടിൽ മുട്ടിയോ എന്ന സംശയം ഉണ്ടായി. തീരുമാനം തേർഡ് അമ്പയർക്ക് വിട്ടു. അർധാവസരമാണെങ്കിൽ ഫീൽഡർക്കും ഉറപ്പില്ലെങ്കിൽ സ്ക്വയർ ലെഗിൽ നിൽക്കുന്ന അമ്പയർക്കും അത് വ്യക്തമായി കാണാൻ സാധ്യതയില്ല കോലി പറഞ്ഞു.
 
സോഫ്‌റ്റ് സിഗ്നലുകൾ നിർണായകമാണ്. എന്നാലും എപ്പോഴും ഉറപ്പിക്കാനാകുന്ന തെളിവ് ഉണ്ടാകുമോ. ഫീൽഡ് അമ്പയർക്ക് എനിക്കറിയില്ല എന്ന തീരുമാനം എടുക്കാനുള്ള നിയമം വേണം. ഇന്ന് ഞങ്ങളായിരുന്നു ഇര. നാളെ അത് മറ്റേതെങ്കിലും ടീമായിരിക്കും. വലിയ പ്രാധാന്യമുള്ള മത്സരങ്ങളിൽ ഇത് കളിയെ ബാധിക്കുമെന്നും കോലി വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇംഗ്ലണ്ടിനെതിരായ ഏകദിന ടീമിലും ഇടം നേടി സൂര്യകുമാർ യാദവ്, പ്രസിദ്ധ് കൃഷ്‌ണയും ടീമിൽ