Webdunia - Bharat's app for daily news and videos

Install App

India vs England, Leeds Test, Day 3: ബുദ്ധിപൂര്‍വ്വം രാഹുല്‍, വേണം 400 എങ്കിലും; ഇന്ന് നിര്‍ണായകം

രേണുക വേണു
തിങ്കള്‍, 23 ജൂണ്‍ 2025 (10:15 IST)
India vs England, Leeds Test, Day 3: ലീഡ്‌സ് ടെസ്റ്റില്‍ ഇന്ന് നിര്‍ണായകം. മൂന്നാം ദിനം പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സ് നേടിയിട്ടുണ്ട്. ഒന്നാം ഇന്നിങ്‌സിലെ ആറ് റണ്‍സ് ലീഡ് അടക്കം ആകെ ലീഡ് 96 ആയി. 
 
കെ.എല്‍.രാഹുല്‍ (75 പന്തില്‍ 47), നായകന്‍ ശുഭ്മാന്‍ ഗില്‍ (10 പന്തില്‍ ആറ്) എന്നിവരാണ് ഇന്ത്യക്കായി ക്രീസില്‍. ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ (11 പന്തില്‍ നാല്), സായ് സുദര്‍ശന്‍ (48 പന്തില്‍ 30) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ബെന്‍ സ്റ്റോക്‌സിനും ബ്രണ്ടന്‍ കാര്‍സിനുമാണ് വിക്കറ്റുകള്‍. 
 
ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ 465 നു ഓള്‍ഔട്ട് ആകുകയായിരുന്നു. ഒലി പോപ്പ് (137 പന്തില്‍ 106), ഹാരി ബ്രൂക്ക് (112 പന്തില്‍ 99), ബെന്‍ ഡക്കറ്റ് (94 പന്തില്‍ 62), ജാമി സ്മിത്ത് (52 പന്തില്‍ 40), ക്രിസ് വോക്‌സ് (55 പന്തില്‍ 38) എന്നിവരാണ് ഇംഗ്ലണ്ടിനായി മികച്ച പ്രകടനം നടത്തിയത്. ഇന്ത്യക്കായി ജസ്പ്രിത് ബുംറ 24.4 ഓവറില്‍ 83 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി. പ്രസിദ്ധ് കൃഷ്ണ മൂന്നും മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റും വീഴ്ത്തി. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 471 റണ്‍സാണ് നേടിയത്. 400 റണ്‍സെങ്കിലും ലീഡ് ആക്കിയ ശേഷം ഇംഗ്ലണ്ടിനെ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യാന്‍ അയക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സഞ്ജുവിന്റെ പ്ലാനില്‍ ബട്ട്ലര്‍ക്ക് പ്രധാനസ്ഥാനം, ടീം കൈവിട്ടത് മാനേജ്‌മെന്റുമായുള്ള ബന്ധം വഷളാക്കി

സഞ്ജുവിനു പകരം ഈ മൂന്ന് താരങ്ങള്‍, ബിഗ് 'നോ' പറഞ്ഞ് ചെന്നൈ

Sanju Samson: സഞ്ജുവിനു പകരം വിലപേശല്‍ തുടര്‍ന്ന് രാജസ്ഥാന്‍; ഗെയ്ക്വാദിനെയും ജഡേജയെയും തരാന്‍ പറ്റില്ലെന്ന് ചെന്നൈ

Arjun Tendulkar: അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ വിവാഹിതനാകുന്നു; വധു സാനിയ, നിശ്ചയം കഴിഞ്ഞു

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

Sanju Samson: കൊച്ചിക്കായി 'സഞ്ജു ഷോ' തുടരുന്നു; ട്രിവാന്‍ഡ്രത്തിന്റെ തോല്‍വിക്കു കാരണം ക്യാച്ച് കൈവിട്ടതും !

ദുലീപ് ട്രോഫിയിൽ കളിക്കാമെങ്കിൽ ഏഷ്യാകപ്പിലും കളിക്കാമായിരുന്നല്ലോ, ഫിറ്റ്നസല്ല പ്രശ്നം, തുറന്ന് പറഞ്ഞ് ഷമി

സഞ്ജു ഏത് പൊസിഷനിലും കളിക്കും,ഏത് റോളും സഞ്ജുവിന് വഴങ്ങും: റൈഫി വിന്‍സെന്റ് ഗോമസ്

ഹെയ്സൽവുഡോ സ്റ്റാർക്കോ അല്ല, നേരിടാൻ ബുദ്ധിമുട്ടിയത് ഈ നാല് പേർക്കെതിരെ: പുജാര

അന്ന് പാകിസ്ഥാനെതിരെ കളിക്കരുതെന്ന് പറഞ്ഞയാളാണ്, ഗംഭീർ കാപട്യക്കാരൻ, തുറന്നടിച്ച് മനോജ് തിവാരി

അടുത്ത ലേഖനം
Show comments