Select Your Language

Notifications

webdunia
webdunia
webdunia
webdunia

India vs England: ബുമ്രയ്ക്ക് 5 വിക്കറ്റ്, ആദ്യ ഇന്നിങ്ങ്സിൽ ഇംഗ്ലണ്ട് 465ന് പുറത്ത്, ഇന്ത്യയ്ക്ക് 6 റൺസിൻ്റെ ലീഡ്

India vs England, Bumrah fifer, olie pope century, Harry Brook, prasidh krishna,പ്രസിദ്ധ് കൃഷ്ണ, ഇന്ത്യ- ഇംഗ്ലണ്ട്, ബുമ്ര ഫൈഫർ, ഒലി പോപ്പ് സെഞ്ചുറി

അഭിറാം മനോഹർ

, ഞായര്‍, 22 ജൂണ്‍ 2025 (20:52 IST)
India vs England
ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയ്ക്ക് 6 റണ്‍സിന്റെ ലീഡ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ യശ്വസി ജയ്‌സ്വാളിന്റെയും ശുഭ്മാന്‍ ഗില്ലിന്റെയും റിഷഭ് പന്തിന്റെയും സെഞ്ചുറികളുടെ മികവില്‍ 471 റണ്‍സാണ് അടിച്ചെടുത്തത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന്റെ ഇന്നിങ്ങ്‌സ് 465 റണ്‍സില്‍ അവസാനിച്ചു. സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുമ്ര അഞ്ച് വിക്കറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ മുഹമ്മദ് സിറാജ് രണ്ടും പ്രസിദ്ധ് കൃഷ്ണ മൂന്നും വിക്കറ്റുകള്‍ സ്വന്തമാക്കി.
 
 ആദ്യ ഇന്നിങ്ങ്‌സില്‍ ഇന്ത്യ ഉയര്‍ത്തിയ 471 റണ്‍സിന് മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തിലെ തന്നെ ഓപ്പണര്‍ സാക് ക്രോളിയെ നഷ്ടമായിരുന്നു. എന്നാല്‍ ബെന്‍ ഡെക്കറ്റും ഒലി പോപ്പും ചേര്‍ന്ന രണ്ടാം വിക്കറ്റ് കൂട്ടുക്കെട്ട് ടീമിനെ മികച്ച നിലയിലെത്തിച്ചു. ഇംഗ്ലണ്ടിനായി ഒലി പോപ്പ് സെഞ്ചുറി(106) നേടിയപ്പോള്‍ ഹാരി ബ്രൂക്ക് 99 റണ്‍സും ബെന്‍ ഡെക്കറ്റ് 62 റണ്‍സുമായും തിളങ്ങി. മത്സരത്തിലുടനീളം ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ കൈവിട്ട ക്യാച്ചുകളാണ് മികച്ച ടോട്ടലിലെത്താന്‍ ഇംഗ്ലണ്ടിനെ സഹായിച്ചത്. വാലറ്റക്കാര്‍ അവസാന സമയത്ത് നടത്തിയ ചെറുത്തുനില്‍പ്പും ഇന്ത്യയ്ക്ക് തലവേദന സൃഷ്ടിച്ചു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

2027ലെ ലോകകപ്പിൽ കോലിയും രോഹിത്തും കാണുമെന്ന് തോന്നുന്നില്ല, തുറന്ന് പറഞ്ഞ് ഗാംഗുലി