ഇന്ത്യന്‍ ടെസ്റ്റ് നായകനായുള്ള അരങ്ങേറ്റം ഗംഭീരമാക്കി ശുഭ്മാന്‍ ഗില്‍. നായകനായുള്ള ആദ്യ മത്സരത്തില്‍ സെഞ്ചുറി നേടിയാണ് ഗില്‍ ഇന്ത്യയെ നയിച്ചത്. രോഹിത് ശര്‍മയുടെ പിന്‍ഗാമിയായി ഇന്ത്യന്‍ നായകനായ ശുഭ്മാന്‍ ഗില്‍ ഏറ്റെടുത്തത് വിരാട് കോലിയുടെ നാലാം നമ്പര്‍ സ്ഥാനമാണ്. ക്യാപ്റ്റനായ ആദ്യമത്സരത്തില്‍ തന്നെ സെഞ്ചുറി നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമാണ് 25കാരനായ താരം.
വിജയ് ഹസാരെ, സുനില്‍ ഗവാസ്‌കര്‍, ദിലീപ് വെംഗ്‌സര്‍ക്കാര്‍, വിരാട് കോലി എന്നിവരാണ് ഇതിന് മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. സെഞ്ചുറിയോടെ സേന രാജ്യങ്ങളില്‍ സെഞ്ചുറിയില്ലെന്ന പരാതിക്കും ഗില്‍ അറുതി വരുത്തി. യശ്വസി ജയ്‌സ്വാളിനൊപ്പം നിര്‍ണായകമായ 129 റണ്‍സിന്റെ മൂന്നാം വിക്കറ്റ് കൂട്ടുക്കെട്ട് തീര്‍ത്ത ഗില്‍ ടെസ്റ്റില്‍ തന്റെ ആറാമത്തെ സെഞ്ചുറിയാണ് നേടിയത്. ഇംഗ്ലണ്ടിനെതിരെ താരത്തിന്റെ മൂന്നാം സെഞ്ചുറിയാണിത്. ഒന്നാം ദിനം അവസാനിച്ചപ്പോള്‍ 3 വിക്കറ്റിന് 359 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. 127 റണ്‍സുമായി ഗില്ലും 65 റണ്‍സുമായി റിഷഭ് പന്തുമാണ് ക്രീസിലുള്ളത്. നേരത്തെ യശ്വസി ജയ്‌സ്വാളും മത്സരത്തില്‍ ഇന്ത്യയ്ക്കായി സെഞ്ചുറി നേടിയിരുന്നു.