Select Your Language

Notifications

webdunia
webdunia
webdunia
webdunia

India vs England : അർധസെഞ്ചുറിയുമായി ബെൻ ഡെക്കറ്റ്, ചെയ്സിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിന് മികച്ച തുടക്കം, ആദ്യ സെഷൻ അവസാനിക്കുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 117 റൺസ്

India vs England Leeds Test Day 5 Scorecard Live, India vs England, Leeds Test, India England Test Results, India vs England match Scorecard, Shubman Gill, India England Match Result, India vs England 1st test Live Updates, ഇന്ത്യ ഇംഗ്ലണ്ട്, ലീഡ്‌സ്

അഭിറാം മനോഹർ

, ചൊവ്വ, 24 ജൂണ്‍ 2025 (17:36 IST)
Zak Crawley- Ben Ducket
ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തില്‍ രണ്ടാം ഇന്നിങ്ങ്‌സ് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് മികച്ച തുടക്കം. ആദ്യ ഇന്നിങ്ങ്‌സില്‍ 471 റണ്‍സും രണ്ടാം ഇന്നിങ്ങ്‌സില്‍ 364 റണ്‍സും സ്വന്തമാക്കിയ ഇന്ത്യ ഇംഗ്ലണ്ടിന് മുന്നില്‍ 371 റണ്‍സെന്ന വിജയലക്ഷ്യമാണ് മുന്നൊട്ട് വെച്ചത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ വിക്കറ്റൊന്നും നഷ്ടമാവാതെ 117 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട്.64 റണ്‍സുമായി ബെന്‍ ഡെക്കറ്റും 42 റണ്‍സുമായി സാക് ക്രോളിയുമാണ് ക്രീസില്‍.
 
 
നേരത്തെ ഒന്നാം ഇന്നിങ്സില്‍ ആറ് റണ്‍സ് ലീഡ് സ്വന്തമാക്കിയ ഇന്ത്യ രണ്ടാം ഇന്നിങ്സില്‍ 364 നു ഓള്‍ഔട്ട് ആകുകയായിരുന്നു. കെ.എല്‍.രാഹുല്‍ (247 പന്തില്‍ 137), റിഷഭ് പന്ത് (140 പന്തില്‍ 118) എന്നിവര്‍ രണ്ടാം ഇന്നിങ്സില്‍ ഇന്ത്യക്കായി സെഞ്ചുറി നേടി. കരുണ്‍ നായര്‍ (54 പന്തില്‍ 20), രവീന്ദ്ര ജഡേജ (40 പന്തില്‍ പുറത്താകാതെ 25), ശര്‍ദുല്‍ താക്കൂര്‍ (12 പന്തില്‍ നാല്), മുഹമ്മദ് സിറാജ് (പൂജ്യം), ജസ്പ്രിത് ബുംറ (പൂജ്യം), പ്രസിദ്ധ് കൃഷ്ണ (പൂജ്യം) എന്നിവര്‍ക്കൊന്നും കാര്യമായ സംഭാവനകള്‍ നല്‍കാന്‍ സാധിച്ചില്ല.അവസാന ദിനം 350 റണ്‍സും 10 വിക്കറ്റും എന്ന നിലയിലാണ് ഇംഗ്ലണ്ട് അഞ്ചാം ദിനത്തില്‍ ബാറ്റിംഗ് ആരംഭിച്ചത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Sanju Samson to CSK: ഉറപ്പിച്ചോളു, സഞ്ജു ചെന്നൈയിലേക്ക് തന്നെ, സൂചന നൽകി രാജസ്ഥാൻ മുൻ ട്രെയ്നർ