India vs England Oval Test:കണ്ണടയ്ക്കുന്ന വേഗത്തിൽ എല്ലാം കഴിഞ്ഞു, ആദ്യ ഇന്നിങ്ങ്സിൽ ഇന്ത്യ 224ന് പുറത്ത്, ഗസ് ആറ്റ്കിൻസണ് 5 വിക്കറ്റ്
57 റണ്‍സെടുത്ത കരുണ്‍ നായര്‍ക്കൊഴികെ മറ്റാര്‍ക്കും തന്നെ ഇന്ത്യന്‍ നിരയില്‍ തിളങ്ങാനായില്ല. 5 വിക്കറ്റുകള്‍ സ്വന്തമാക്കിയ ഗസ് ആറ്റ്കിന്‍സനാണ് ഇന്ത്യന്‍ നിരയെ തകര്‍ത്തത്.
ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യ ഇന്നിങ്ങ്‌സില്‍ ഇന്ത്യ 224 റണ്‍സിന് പുറത്ത്. രണ്ടാം ദിനം 204ന് 6 വിക്കറ്റെന്ന നിലയില്‍ ബാറ്റിങ്ങാരംഭിച്ച ഇന്ത്യയ്ക്ക് 20 റണ്‍സ് മാത്രമാണ് സ്‌കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ക്കാനായത്. 57 റണ്‍സെടുത്ത കരുണ്‍ നായര്‍ക്കൊഴികെ മറ്റാര്‍ക്കും തന്നെ ഇന്ത്യന്‍ നിരയില്‍ തിളങ്ങാനായില്ല. 5 വിക്കറ്റുകള്‍ സ്വന്തമാക്കിയ ഗസ് ആറ്റ്കിന്‍സനാണ് ഇന്ത്യന്‍ നിരയെ തകര്‍ത്തത്.
6 വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ കരുണ്‍ നായരെ നഷ്ടപ്പെട്ടു. ജോഷ് ടങ്ങിന്റെ പന്തില്‍ ലെഗ് ബിഫോറായാണ് താരം മടങ്ങിയത്. പിന്നാലെ 26 റണ്‍സെടുത്ത 26 റണ്‍സെടുത്ത വാഷിങ്ടണ്‍ സുന്ദറിനെ ഗസ് ആറ്റ്കിന്‍സണ്‍ മടക്കി. പിന്നാലെയെത്തിയ മുഹമ്മദ് സിറാജിനെയും പ്രസിദ്ധ് കൃഷ്ണയേയും റണ്‍സൊന്നും നേടുന്നതിന് മുന്‍പ് തന്നെ ആറ്റ്കിന്‍സണ്‍ മടക്കിയതോടെ ഇന്ത്യന്‍ ഇന്നിങ്ങ്‌സ് 224 റണ്‍സില്‍ അവസാനിച്ചു. ഇംഗ്ലണ്ടിനായി ഗസ് ആറ്റ്കിന്‍സണ്‍ അഞ്ച് വിക്കറ്റും ജോഷ് ടങ്ങ് മൂന്ന് വിക്കറ്റുകളുമെടുത്തു.