Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോകകപ്പിൽ വരവറിയിച്ച് ഇന്ത്യ, ഇംഗ്ലണ്ടിനെതിരെ ഏഴ് വിക്കറ്റിന്റെ വിജയം

ലോകകപ്പിൽ വരവറിയിച്ച് ഇന്ത്യ, ഇംഗ്ലണ്ടിനെതിരെ ഏഴ് വിക്കറ്റിന്റെ വിജയം
, ചൊവ്വ, 19 ഒക്‌ടോബര്‍ 2021 (15:05 IST)
ടി20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹമത്സരത്തിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ഇന്ത്യ. ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 189 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ ഏഴ് വിക്കറ്റിനാണ് വിജയിച്ചത്.
 
ഓപ്പണർമാരായ കെഎൽ രാഹുൽ ഇഷാൻ കിഷൻ എന്നിവരുടെ തകർപ്പൻ പ്രകടനമാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായത്. ഇരുവരും അർധസെഞ്ചുറികൾ നേടി. 24 പന്തിൽ നിന്നും 6 ഫോറും 3 സിക്‌സും സഹിതം 51 റൺസാണ് രാഹുൽ നേടിയത്. 46 പന്തിൽ നിന്നും 7 ഫോറും 3 സിക്‌സറും അടക്കം പുറത്താകാതെ 70 റൺസെടുത്ത കിഷൻ റിട്ടേഡ്ഹർട്ടായി മടങ്ങി.
 
അതേസമയം ഇന്ത്യൻ നായകൻ കോലിയ്ക്കും പുതിയ സെൻസേഷൻ സൂര്യകുമാർ യാദവിനും തിളങ്ങാനായില്ല. കോലി 11ഉം സൂര്യകുമാർ എട്ടും റൺസെടുത്തു മടങ്ങി. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ട് 49 റൺസെടുത്ത ബെയർസ്റ്റോയുടെയും 43 റൺസെടുത്ത മോയിൻ അലിയുടെയും ബലത്തിൽ 188 റൺസാണ് നേടിയത്. ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് ഷമി 3 വിക്കറ്റ് വീഴ്‌ത്തി. ജസ്‌പ്രീത് ബു‌മ്ര,രാഹുൽ ചാഹർ എന്നിവർ ഓരോ വിക്കറ്റും വീഴ്‌ത്തി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇതേ കളിക്കാർ അടുത്ത തവണയും ഒപ്പമുണ്ടാകില്ലെന്നത് വിഷമിപ്പിക്കുന്നു, ഐപിഎൽ താരലേലത്തെ പറ്റി രോഹിത് ശർമ