Select Your Language

Notifications

webdunia
webdunia
webdunia
webdunia

പരുക്കേറ്റ രോഹിത് ശര്‍മ ഇന്ന് കളിക്കുമോ?

India vs England T 20 Semi Final Will Rohit Sharma play today
, വ്യാഴം, 10 നവം‌ബര്‍ 2022 (10:11 IST)
ട്വന്റി 20 ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30 മുതലാണ് മത്സരം. ഇന്നത്തെ വിജയികള്‍ ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ പാക്കിസ്ഥാനെയാണ് നേരിടുക. 
 
അതേസമയം, സെമി ഫൈനലിന് ഇന്ത്യ ഇറങ്ങുമ്പോള്‍ ആരാധകര്‍ ചെറിയ നിരാശയിലാണ്. പരിശീലനത്തിനിടെ കൈത്തണ്ടയ്ക്ക് പരുക്കേറ്റ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ഇന്ന് ഇംഗ്ലണ്ടിനെതിരെ കളിക്കുമോ എന്നാണ് ആരാധകരുടെ സംശയം. സെമി ഫൈനലിന് മുന്നോടിയായുള്ള പരിശീലനത്തിനിടെയാണ് പന്ത് കൊണ്ട് രോഹിത്തിന്റെ കൈയ്ക്ക് പരുക്കേറ്റത്. എന്നാല്‍ ഈ പരുക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. രോഹിത് ഇന്ന് ഇന്ത്യക്ക് വേണ്ടി കളിക്കാനിറങ്ങും. കെ.എല്‍.രാഹുലിനൊപ്പം രോഹിത് ശര്‍മയായിരിക്കും ഇന്ത്യന്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിര്‍ണായക മത്സരത്തില്‍ പരീക്ഷണത്തിന് തയ്യാറല്ല; സെമി ഫൈനലില്‍ ഇന്ത്യയുടെ സാധ്യത ഇലവന്‍