Select Your Language

Notifications

webdunia
webdunia
webdunia
webdunia

India vs England Test Series: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര നാളെ മുതല്‍; അറിയേണ്ടതെല്ലാം

2012 ലാണ് അവസാനമായി ഇംഗ്ലണ്ട് ഇന്ത്യയില്‍ ഒരു ടെസ്റ്റ് പരമ്പര ജയിച്ചിട്ടുള്ളത്

Bumrah, siraj award ceremony,india vs sa,Test series

രേണുക വേണു

, ബുധന്‍, 24 ജനുവരി 2024 (11:01 IST)
India vs England Test Series: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് നാളെ (ജനുവരി 25 വ്യാഴാഴ്ച) തുടക്കം. അഞ്ച് മത്സരങ്ങളാണ് ടെസ്റ്റ് പരമ്പരയിലുള്ളത്. ഫെബ്രുവരി രണ്ട് മുതല്‍ ആറ് വരെയാണ് രണ്ടാം ടെസ്റ്റ്. മൂന്നാം ടെസ്റ്റ് ഫെബ്രുവരി 15 മുതല്‍ 19 വരെ. നാലാം ടെസ്റ്റ് ഫെബ്രുവരി 23 മുതല്‍ 27 വരെയും അഞ്ചാം ടെസ്റ്റ് മാര്‍ച്ച് ഏഴ് മുതല്‍ 11 വരെയും നടക്കും. ഹൈദരബാദ്, വിശാഖപട്ടണം, രാജ്കോട്ട്, റാഞ്ചി, ധരംശാല എന്നിവിടങ്ങളിലാണ് ടെസ്റ്റ് മത്സരങ്ങള്‍ നടക്കുക. 
 
2012 ലാണ് അവസാനമായി ഇംഗ്ലണ്ട് ഇന്ത്യയില്‍ ഒരു ടെസ്റ്റ് പരമ്പര ജയിച്ചിട്ടുള്ളത്. അന്ന് അലസ്റ്റര്‍ കുക്കായിരുന്നു ഇംഗ്ലണ്ട് നായകന്‍. ഐസിസി പോയിന്റ് ടേബിളില്‍ ഇംഗ്ലണ്ട് എട്ടാം സ്ഥാനത്തും ഇന്ത്യ രണ്ടാം സ്ഥാനത്തുമാണ്. സ്പോര്‍ട്സ് 18 ചാനലിലും ജിയോ സിനിമ ആപ്പിലും മത്സരങ്ങള്‍ തത്സമയം കാണാം. 
 
ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, യഷസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ.എല്‍.രാഹുല്‍, രജത് പട്ടീദാര്‍, അക്ഷര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, ധ്രുവ് ജുറള്‍, ശ്രികര്‍ ഭരത്, ആവേശ് ഖാന്‍, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍, രവിചന്ദ്രന്‍ അശ്വിന്‍, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Rajat Patidar: ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ രജത് പട്ടീദാര്‍