India vs New Zealand, 1st T 20 Match Live Updates: ഇന്ത്യ-ന്യൂസിലന്‍ഡ് ട്വന്റി 20 പരമ്പരയ്ക്ക് ഇന്ന് തുടക്കം
ഡിഡി സ്‌പോര്‍ട്‌സ് ചാനലിലും ആമസോണ്‍ പ്രൈമിലും മത്സരം തത്സമയം കാണാം
India vs New Zealand, 1st T 20 Match Live Updates: ഇന്ത്യ-ന്യൂസിലന്‍ഡ് ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന്. രോഹിത് ശര്‍മയുടെ അഭാവത്തില്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയെ നയിക്കുന്നത്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12 മുതല്‍ ബേ ഓവലിലാണ് മത്സരം. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. രോഹിത് ശര്‍മ, വിരാട് കോലി അടക്കമുള്ള മുതിര്‍ന്ന താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചിരിക്കുകയാണ്. ഡിഡി സ്‌പോര്‍ട്‌സ് ചാനലിലും ആമസോണ്‍ പ്രൈമിലും മത്സരം തത്സമയം കാണാം.
ഇന്ത്യന്‍ സ്‌ക്വാഡ്: ശുഭ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, റിഷഭ് പന്ത്, ദീപക് ഹൂഡ, ബുവനേശ്വര്‍ കുമാര്‍, യുസ്വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിങ്, ഉമ്രാന്‍ മാലിക്ക്, വാഷിങ്ടണ്‍ സുന്ദര്‍, മുഹമ്മദ് സിറാജ്, ശ്രേയസ് അയ്യര്‍, കുല്‍ദീപ് യാദവ്, ഹര്‍ഷല്‍ പട്ടേല്‍