India vs Pakistan: ഇന്ത്യ-പാക്കിസ്ഥാന്‍ പോര് ഇന്ന്; സഞ്ജു കളിക്കും
യുഎഇയ്ക്കെതിരായ മിന്നുന്ന ജയത്തോടെയാണ് ഇന്ത്യ പാക്കിസ്ഥാനെ നേരിടാനെത്തുന്നത്
India vs Pakistan: ഏഷ്യ കപ്പില്‍ ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം ഇന്ന്. ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വെച്ച് ഇന്ത്യന്‍ സമയം രാത്രി എട്ടിനാണ് മത്സരം ആരംഭിക്കുക. ഏഷ്യ കപ്പില്‍ ഇരു ടീമുകളുടെയും രണ്ടാം മത്സരമാണിത്.
യുഎഇയ്ക്കെതിരായ മിന്നുന്ന ജയത്തോടെയാണ് ഇന്ത്യ പാക്കിസ്ഥാനെ നേരിടാനെത്തുന്നത്. പാക്കിസ്ഥാനാകട്ടെ ഒമാനെതിരായ ആധികാരിക ജയത്തോടെയും.
യുഎഇ, പാക്കിസ്ഥാന്‍, ഒമാന്‍ എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യ. സോണി സ്‌പോര്‍ട്‌സിലും സോണി ലിവിലുമാണ് ഏഷ്യ കപ്പ് മത്സരങ്ങളുടെ തത്സമയ സംപ്രേഷണം. മലയാളി താരം സഞ്ജു സാംസണ്‍ പാക്കിസ്ഥാനെതിരായ മത്സരത്തില്‍ പ്ലേയിങ് ഇലവനില്‍ ഉണ്ടാകും. യുഎഇയ്ക്കെതിരായ മത്സരത്തിലെ പ്ലേയിങ് ഇലവനില്‍ മാറ്റമില്ലാതെയാകും ഇന്ത്യ ഇറങ്ങുക.