Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാക്കിസ്ഥാന്‍ ബൗളര്‍മാരുടെ പറുദീസ, ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് ശവക്കുഴി; ഓസ്‌ട്രേലിയയിലെ പിച്ചിനെ കുറിച്ചുള്ള ആദ്യ റിപ്പോര്‍ട്ട് പുറത്ത്, സൂക്ഷിച്ച് ബാറ്റ് ചെയ്തില്ലെങ്കില്‍ എട്ടിന്റെ പണി !

എല്ലാ അര്‍ത്ഥത്തിലും പാക്കിസ്ഥാന് മേല്‍ക്കൈ നല്‍കുന്നതാണ് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിന്റെ സ്വഭാവം

പാക്കിസ്ഥാന്‍ ബൗളര്‍മാരുടെ പറുദീസ, ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് ശവക്കുഴി; ഓസ്‌ട്രേലിയയിലെ പിച്ചിനെ കുറിച്ചുള്ള ആദ്യ റിപ്പോര്‍ട്ട് പുറത്ത്, സൂക്ഷിച്ച് ബാറ്റ് ചെയ്തില്ലെങ്കില്‍ എട്ടിന്റെ പണി !
, ചൊവ്വ, 11 ഒക്‌ടോബര്‍ 2022 (09:39 IST)
ട്വന്റി 20 ലോകകപ്പിലെ ഗ്ലാമര്‍ പോരാട്ടമാണ് ഒക്ടോബര്‍ 23 ഞായറാഴ്ച നടക്കാന്‍ പോകുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം നടക്കുക. ഈ പിച്ചിനെ കുറിച്ചുള്ള ആദ്യ റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 
 
എല്ലാ അര്‍ത്ഥത്തിലും പാക്കിസ്ഥാന് മേല്‍ക്കൈ നല്‍കുന്നതാണ് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിന്റെ സ്വഭാവം. ബൗളര്‍മാര്‍ക്ക് അനുകൂലമായ രീതിയിലാണ് പിച്ച് ഒരുക്കിയിരിക്കുന്നത്. പ്രത്യേകിച്ച് കൂടുതല്‍ വേഗതയില്‍ പന്തെറിയുന്ന ബൗളര്‍മാരെ പിച്ച് നന്നായി സഹായിക്കും. ഇന്ത്യന്‍ ബൗളര്‍മാരേക്കാള്‍ വേഗതയില്‍ പന്തെറിയാന്‍ താരതമ്യേന കഴിവുള്ളത് പാക്കിസ്ഥാന്‍ പേസര്‍മാര്‍ക്കാണ്. ഷഹീന്‍ ഷാ അഫ്രീദി, നസീം ഷാ തുടങ്ങിയ ബൗളര്‍മാരിലാണ് പാക്കിസ്ഥാന്റെ പ്രതീക്ഷ. 
 
ടോസ് ലഭിക്കുന്നവര്‍ ആദ്യം ബൗളിങ് തിരഞ്ഞെടുക്കാനാണ് സാധ്യത. തുടക്കത്തില്‍ തന്നെ പേസര്‍മാരെ ഒരുപാട് പിന്തുണയ്ക്കുന്ന പിച്ചാണ് മെല്‍ബണിലേത്. അല്‍പ്പ സമയം ക്രീസില്‍ ചെലവഴിച്ചാല്‍ മാത്രമേ ദുഷ്‌കരമായ പിച്ച് പരീക്ഷ ജയിക്കാന്‍ ബാറ്റര്‍മാര്‍ക്ക് സാധിക്കുകയുള്ളൂ. ആദ്യ പത്ത് ഓവറിന് ശേഷം ചെറിയ തോതില്‍ ബാറ്റര്‍മാര്‍ക്ക് അനുകൂലമായി പിച്ച് മാറാനും തുടങ്ങും. അതുകൊണ്ട് തന്നെ രണ്ടാമത് ബാറ്റ് ചെയ്യുന്നവര്‍ക്ക് തന്നെയാണ് കൂടുതല്‍ വിജയസാധ്യത. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അവസാനം കളിച്ച ആറ് ഏകദിന ഇന്നിങ്ങ്സിൽ 5 ഫിഫ്റ്റി പ്ലസ് സ്കോറുകൾ, 2022ൽ ഇന്ത്യയ്ക്കായി കൂടുതൽ മാൻ ഓഫ് ദ മാച്ച് നേടിയ താരമായി ശ്രേയസ്