Select Your Language

Notifications

webdunia
webdunia
webdunia
webdunia

താൻ സ്വവർഗാനുരാഗിയെന്ന് വെളിപ്പെടുത്തി കാസിയസ്, പിന്നാലെ ട്വീറ്റ് പിൻവലിച്ചു

താൻ സ്വവർഗാനുരാഗിയെന്ന് വെളിപ്പെടുത്തി കാസിയസ്, പിന്നാലെ ട്വീറ്റ് പിൻവലിച്ചു
, തിങ്കള്‍, 10 ഒക്‌ടോബര്‍ 2022 (17:17 IST)
താൻ സ്വവർഗാനുരാഗിയെന്ന് വെളിപ്പെടുത്തി സ്പാനിഷ് ഗോൾ കീപ്പറും മുൻ നായകനുമായ ഇകർ കാസിയസ്. ട്വിറ്ററിലൂടെയായിരുന്നു താരത്തിൻ്റെ വെളിപ്പെടൂത്തൽ. എന്നാൽ പ്രസ്താവന ഫുട്ബോൾ ലോകത്ത് വലിയ ചർച്ചയ്ക്ക് തുടക്കമിട്ടതോടെ താരം ട്വീറ്റ് പിൻവലിച്ചു.
 
ഏവരും എന്നെ ബഹുമാനിക്കുമെന്ന് കരുതുന്നു. ഞാൻ ഒരു സ്വവർഗാനുരാഗിയാണ്. എന്നായിരുന്നു കാസിയസിൻ്റെ ട്വീറ്റ്. ഇതിന് മറുപടിയുമായി സഹതാരമായ കാർലോസ് പുയോളുമെത്തി. ഇകർ നമ്മുടെ കഥ പറയാൻ സമയമായെന്നായിരുന്നു പുയോളിൻ്റെ ട്വീറ്റ്. പിന്നാലെ പുയോൾ ട്വീറ്റ് പിൻവലിച്ചു. ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ചഗോൾ കീപ്പർമാരിൽ ഒരാളായ കാസിയസ് സ്പോർട്സ് മാധ്യമ പ്രവർത്തകയായ സാറ കാർബോണോറോയെയാണ് വിവാഹം ചെയ്തിരുന്നത്. ഇരുവരും കഴിഞ്ഞ വർഷമാണ് വിവാഹമോചിതരായത്. ഇവർക്ക് 2 കുട്ടികളുണ്ട്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

T 20 World Cup, Practice Match, India vs Western Australia XI Score Card: ഉദിച്ചുയര്‍ന്ന് സൂര്യ, തീ തുപ്പി അര്‍ഷ്ദീപ്; ആദ്യ പരിശീലന മത്സരത്തില്‍ ഇന്ത്യക്ക് ജയം